തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷത്തിന്റെ മുന്‍നിരയില്‍ മുഖ്യമന്ത്രിക്കടുത്തുനിന്ന് അഞ്ചാമതായി ഒഴിഞ്ഞുകിടന്ന കസേര നൊമ്പരമായി. ഒപ്പമുണ്ടായിരുന്ന ടി.എം. ജേക്കബ് ഇനിയില്ലെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ കേരളനിയമസഭയിലെ ആര്‍ക്കും കഴിഞ്ഞില്ല. വിടപറഞ്ഞ ജേക്കബിന്റെ ഓര്‍മകള്‍ മാത്രമാണ് ഇന്നലെ സഭയില്‍ നിറഞ്ഞുനിന്നത്. ജേക്കബിന് അന്ത്യോപചാരം അര്‍പ്പിച്ച് സഭ പിരിഞ്ഞു.
സ്‌പീക്കര്‍ ജി. കാര്‍ത്തികേയനാണു ചരമോപചാരം അവതരിപ്പിച്ചത്. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട നേതാവാണു ടി.എം. ജേക്കബെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അറിയാത്ത വിഷയങ്ങള്‍ അറിയാനുള്ള തീര്‍ഥയാത്രയായിരുന്നു ജേക്കബിന്റെ ജീവിതം. സഭാചരിത്രത്തില്‍ അപൂര്‍വതകള്‍ സൃഷ്‌ടിച്ച വ്യക്‌തിയാണ് അദ്ദേഹം. ചരിത്രങ്ങള്‍ സൃഷ്‌ടിക്കുകയും ചരിത്രത്തിനു മുമ്പേ സഞ്ചരിക്കുകയും ചെയ്‌ത ടി.എം. ജേക്കബിന്റെ അകാലവിയോഗം സൃഷ്‌ടിച്ച വിടവ് പരിഹരിക്കാനാവാത്തതാണെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. നിയമസഭാസാമാജികനായും ഭരണാധികാരിയായുമുള്ള ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ അനുസ്‌മരിച്ച സ്‌പീക്കര്‍ നിയമസഭയില്‍ ജേക്കബ് സൃഷ്‌ടിച്ച അപൂര്‍വതകള്‍ വിശദീകരിച്ചു.
പൊതുജീവിത കാലഘട്ടം പ്രതിസന്ധിയും വെല്ലുവിളികളും നിറഞ്ഞതായിരുന്നെങ്കിലും ആ വെല്ലുവിളികളെ അനുകൂലമാക്കിയ അജയ്യനാണു ജേക്കബെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഭരിച്ച വകുപ്പുകളില്‍ തന്റെ മുദ്ര പതിച്ചു. പ്രീഡിഗ്രി ബോര്‍ഡ് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തു മാത്രമല്ല ഭരണപക്ഷത്തിലും എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് അത് അംഗീകരിക്കപ്പെട്ടപ്പോള്‍ ജേക്കബിന്റെ ദീര്‍ഘവീക്ഷണം വ്യക്‌തമായി.
നൂറുദിന പരിപാടിയില്‍ ഒരു രൂപ അരി പദ്ധതി ഉള്‍പ്പെടുത്തണോയെന്നു താന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അതിനു ധൈര്യം തന്നതു ജേക്കബായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം അതു നടപ്പാക്കി. രാഷ്‌ട്രീയരംഗത്ത് ജേതാവായി, ഭരണരംഗത്ത് ആഗ്രഹിച്ചതെല്ലാം നേടി, നീണ്ടുനിന്ന നിയമയുദ്ധത്തില്‍ അഗ്നിശുദ്ധി വരുത്തി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. നിറഞ്ഞ ആത്മവിശ്വാസത്തോടെ എല്ലാം നേരിട്ടെങ്കിലും രോഗത്തിനു മുന്നില്‍ മാത്രം തോറ്റുപോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജേക്കബിന്റെ വേര്‍പാട് അത്യന്തം വേദനാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്‌തമാക്കി. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. രാഷ്‌ട്രീയമായി എതിര്‍ക്കുമ്പോള്‍തന്നെ അദ്ദേഹത്തോടുള്ള സൗഹാര്‍ദം കുറച്ചിട്ടില്ല. പല സമയത്തും ആരോപണങ്ങളും ആക്ഷേപങ്ങളും വന്നിട്ടുണ്ട്. അപ്പോഴൊന്നും സൗഹൃദത്തിന് ഒരു കുറവും വരാത്ത സമീപനമാണു സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സമീപനവും വ്യത്യസ്‌തമായിരുന്നില്ലെന്ന് ഓര്‍മിപ്പിക്കാനും വി.എസ്. മറന്നില്ല.
സമ്മര്‍ദമാണ് അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു കാരണമായതെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിലെ കേസുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ഒരു മാസത്തിനു മുമ്പു വരെയുള്ള ടെന്‍ഷന്‍. അതിനുശേഷം മകളുടെ അസുഖത്തെക്കുറിച്ചായി. വളരെ ദുഖകരമായ സംഭവങ്ങളാണ് അദ്ദേഹത്തിനുണ്ടായത്. ഈ ടെന്‍ഷന്‍ എന്നെയും കൊണ്ടേ പോകുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സി. അച്യുതമേനോനെപ്പോലൊരാളെക്കൊണ്ടു തന്നെക്കുറിച്ച് എഴുതിക്കാന്‍ കഴിഞ്ഞിടത്താണ് ടി.എം. ജേക്കബിന്റെ നേട്ടമെന്നു സി. ദിവാകരന്‍ അഭിപ്രായപ്പെട്ടു. അച്യുതമേനോന്‍ അന്നു പ്രകടിപ്പിച്ച അഭിപ്രായംതന്നെയാണ് ജേക്കബിനെക്കുറിച്ച് തങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. ജേക്കബുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുപോയിട്ടുണ്ട്. പ്രീഡിഗ്രി ബോര്‍ഡിനെ എതിര്‍ത്തിരുന്നു. പിന്നീട് തങ്ങള്‍ അത് അംഗീകരിച്ചു. ഈ നിയമസഭയില്‍ എന്തിനാണ് അംഗങ്ങള്‍ വരുന്നതെന്നു സ്വന്തം സംഭാവനകൊണ്ടും അസൂയാവഹമായ നടപടികള്‍ കൊണ്ടു തെളിയിച്ച വ്യക്‌തിയാണു ജേക്കബെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജേക്കബിനെ മരണം നിഴല്‍പോലെ പിന്തുടരുകയായിരുന്നെന്നു മന്ത്രി കെ.എം. മാണി വ്യക്‌തമാക്കി. ഒരിക്കല്‍ അതിനെ അതിജീവിച്ച വ്യക്‌തിയാണ് ജേക്കബ്. ഒന്നിച്ചും ഭിന്നിച്ചും ഇണങ്ങിയും പിണങ്ങിയുമാണു തങ്ങള്‍ കഴിഞ്ഞിരുന്നത്. ഒടുവില്‍ യോജിക്കണമെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. നിയമനിര്‍മാണത്തില്‍ കുത്തിന്റെയും കോമയുടെയും വിലവരെ വളരെ നല്ലതുപോലെ അറിയാമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്ന പ്രീഡിഗ്രി ബോര്‍ഡ് സമരത്തെപ്പോലും അക്ഷോഭ്യനായി നേരിട്ട വ്യക്‌തിയായിരുന്നു. പിന്നീട് എതിര്‍ത്തവര്‍തന്നെ പ്രീഡിഗ്രി ബോര്‍ഡ് പ്ലസ് ടുവായി കൊണ്ടുവന്നപ്പോള്‍ ജേക്കബ് ജയിക്കുകയായിരുന്നുവെന്നും മാണി ചൂണ്ടിക്കാട്ടി.
കഠിനാധ്വാനിയായ ഭരണാധികാരി എന്ന നിലയില്‍ കേരളത്തിനു മാതൃകയായിരുന്നു ജേക്കബെന്നു മാത്യു ടി. തോമസ് പറഞ്ഞു. എതിര്‍ക്കുന്നവര്‍ തന്നെ അംഗീകരിക്കുന്ന വ്യക്‌തിത്വമാണു ജേക്കബിന്റേതെന്നും മാത്യു ടി. തോമസ് പറഞ്ഞു.
നിയമസഭാസാമാജികന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ തെളിവാണു ജേക്കബെന്നു മന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു. നിയമസഭാ നടപടികളില്‍ പങ്കെടുക്കുമ്പോള്‍ കഴിയുന്നത്ര സമയം സഭയില്‍തന്നെ ഇരിക്കണമെന്ന ഉപദേശമാണു ജേക്കബ് നല്‍കാറുണ്ടായിരുന്നതെന്ന് എ.എ. അസീസ് പറഞ്ഞു. തന്റെ തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന കസേര നൊമ്പരത്തിന്റെ സാന്നിധ്യമാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. സത്യപ്രതിജ്‌ഞാസമയത്തു കാലിടറുമോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. അവസാന നിമിഷം വരെ അദ്ദേഹത്തിനു താങ്ങാനാകാത്ത ടെന്‍ഷനായിരുന്നു.
ജേക്കബ് കൂടി നയിച്ച പാര്‍ട്ടിയുടെ പ്രതിനിധിയായാണു താന്‍ ആദ്യം നിയമസഭയില്‍ എത്തിയതെന്നു തോമസ് ചാണ്ടി അനുസ്‌മരിച്ചു. ജേക്കബ് അന്നു തന്നെ വീട്ടില്‍ വിളിച്ച് നിയമസഭാ നടപടികളെക്കുറിച്ച് ഒരാഴ്‌ച ക്ലാസ് നല്‍കി. അതുകൊണ്ടാണ് തനിക്കു നിയമസഭയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്തതെന്നും തോമസ് ചാണ്ടി വെളിപ്പെടുത്തി.
തനിക്കു ജ്യേഷ്‌ഠസഹോദരനെയാണു നഷ്‌ടപ്പെട്ടതെന്ന് ഷിബു ബേബിജോണ്‍ വ്യക്‌തമാക്കി. നിയമസഭ കീഴ്‌വഴക്കങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമനുസരിച്ചു പോകുന്നില്ലെന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നുവെന്നും ഷിബു പറഞ്ഞു. തുടര്‍ന്ന് നിയമസഭാംഗങ്ങള്‍ എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു.

No comments:
Post a Comment