കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടു
സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു
സഭയ്‌ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ
തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്‌ഠ കാതോലിക്ക
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
അനൂപ് ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്‌ക്കുന്ന നീതി സഭയ്‌ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സഭയ്‌ക്ക് ഒട്ടേറെ നന്മകള്‍ ചെയ്‌തിട്ടുണ്ട്, യു.ഡി.എഫ്. സര്‍ക്കാര്‍ നന്മകള്‍ ചെയ്യുമെന്നു കാത്തിരിക്കുകയാണ്. അറിയിച്ചു.
എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്. ക്രിസ്‌തീയത നഷ്‌ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭാ വിശ്വാസികള്‍ക്ക് ഒരു പള്ളിയിലും പോലീസ് സംരക്ഷണം ആവശ്യമില്ലെന്നു ബാവാ പറഞ്ഞു. ആലുവ തൃക്കുന്നത്തു പള്ളിയില്‍ ജനുവരിയില്‍ പെരുന്നാള്‍ ദിനത്തില്‍ ഇരു സഭകള്‍ക്കും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ജനങ്ങളുടെ നന്മയെ കരുതിവേണം സര്‍ക്കാര്‍ മദ്യനയമുള്‍പ്പെടെയുള്ള നയങ്ങള്‍ സ്വീകരിക്കേണ്ടതെന്നും തിരുത്തേണ്ടവ തിരുത്തണമെന്നും ശ്രേഷ്‌ഠ ബാവ ആവശ്യപ്പെട്ടു. സഭാ നിലപാടുകള്‍ വിശദീകരിക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മോര്‍ അത്താനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, മോന്‍സി വാവച്ചന്‍ എന്നിവരും പങ്കെടുത്തു.

No comments:
Post a Comment