പിറവം:
സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ മെത്രാന്‍ കക്ഷി
ആക്രമണത്തില്‍ യാക്കോബായ വിശ്വാസികള്‍ക്ക് പരുക്ക്
പറ്റി.ശനിയാഴ്‌ച രാത്രി മാമലശേരി പള്ളിയിലെ സന്ധ്യാപ്രാര്‍ഥന
കഴിഞ്ഞ് എട്ടു മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ വിഭാഗത്തെ
പ്രാര്‍ഥന കഴിഞ്ഞെത്തിയ വിശ്വാസികളാണ് ആക്രമിക്കപ്പെട്ടത്. . സംഘര്‍ഷത്തില്‍
പരുക്കേറ്റ യാക്കോബായ സഭ വിശ്വാസികളായ പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍
അജിത്(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു
നാഗത്തില്‍(24) എന്നിവരെ പിറവം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍
യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കേന്ദ്ര
കമ്മിറ്റി സെക്രട്ടറി ബിജു സ്കറിയ ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment