News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 20 November 2011

യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു





പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിഭാഗം പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ പള്ളിയിലേയ്ക്ക് നീങ്ങിയ വിശ്വാസികളെ പള്ളിനടയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നായിരുന്നു കുര്‍ബാന. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.

പള്ളിനടയില്‍ത്തന്നെ ത്രോണോസ് ഒരുക്കിയായിരുന്നു കുര്‍ബാന. രാവിലെ ഏഴ് മണിയോടെയാണ് വിശ്വാസികള്‍ താഴത്തെ കുരിശിങ്കലില്‍നിന്നും പള്ളിയിലേയ്ക്ക് നീങ്ങിയത്. പള്ളിയില്‍ കയറി കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസ് തടഞ്ഞാല്‍ അവിടെത്തന്നെ കുര്‍ബാനനടത്താന്‍ തയ്യാറായാണ് ഇവര്‍ എത്തിയത്. കുര്‍ബാനയ്ക്കുവേണ്ട തക്‌സ, കാസ, വിലാസ അപ്പം, വീഞ്ഞ്, ധൂപക്കുറ്റി, വൈദികന് ധരിക്കുവാനുള്ള കാപ്പ തുടങ്ങിയവയെല്ലാം നിമിഷനേരംകൊണ്ട് പള്ളിനടയിലെത്തിച്ചു. ശെമ്മാശന്മാരായ അജോ കുര്യാക്കോസ്, ബിനു വര്‍ഗീസ് എന്നിവര്‍ കുര്‍ബാനയ്ക്ക് സഹായികളായി. ട്രസ്റ്റി ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ പോലീസ്അകമ്പടിയില്‍ സെമിത്തേരിയിലെത്തി പൂര്‍വികരുടെ കല്ലറകള്‍ക്കുമുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥന നടത്തി.

അതേസമയം, പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടത്തി.

No comments:

Post a Comment