News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 28 November 2011

മഞ്ഞനിക്കര: മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 80-ാമത്‌ ദുഖ്‌റോനോ പെരുന്നാള്‍ 2012 ഫെബ്രുവരി 5 മുതല്‍ 11 വരെ മഞ്ഞനിക്കര ദയറായില്‍ നടക്കും

<object width="400" height="224" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/225267994212334" /><embed src="http://www.facebook.com/v/225267994212334" type="application/x-shockwave-flash" allowfullscreen="true" width="400" height="224"></embed></object>മഞ്ഞനിക്കര: മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 80-ാമത്‌ ദുഖ്‌റോനോ പെരുന്നാള്‍ 2012 ഫെബ്രുവരി 5 മുതല്‍ 11 വരെ മഞ്ഞനിക്കര ദയറായില്‍ നടക്കും.

മഞ്ഞനിക്കര ദയറാതലവനും സിംഹാസനപ്പള്ളികളുടെ അധിപനുമായ മോര്‍ ദീവന്നാസിയോസ്‌ ഗീവര്‍ഗീസ്‌ മെത്രാപ്പോലീത്ത ചെയര്‍മാനായും മഞ്ഞനിക്കര ദയറായുടെ സഹായമെത്രാപ്പോലീത്ത മോര്‍ അത്താനാസിയോസ്‌ ഗീവര്‍ഗീസ്‌ തിരുമേനി വൈസ്‌ ചെയര്‍മാനായും ബാരീത്തോ ശാറീറോ കമാണ്ടര്‍ ടി. യു. കുരുവിള എം.എല്‍.എ ജനറല്‍ കണ്‍വീനറായും റവ. ജേക്കബ്‌ തോമസ്‌ കോറെപ്പിസ്‌കോപ്പാ മാടപ്പാട്ട്‌ കണ്‍വീനറായും ബിനു വാഴമുട്ടം പബ്ലിസിറ്റി കണ്‍വീനറായും കമ്മിറ്റികളെ തെരഞ്ഞെടുത്തു.

പാത്രിയര്‍ക്കീസ്‌ ബാവായുടെ അപ്പോസ്‌തോലീക പ്രതിനിധിയും വിദേശ തീര്‍ത്ഥയാത്രാ സംഘങ്ങളും പെരുന്നാളില്‍ സംബന്ധിക്കും. ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായും അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സുറിയാനിസഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും പെരുന്നാളില്‍ സംബന്ധിക്കും. ഫെബ്രുവരി 11ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഓമല്ലൂര്‍ കുരിശിങ്കല്‍ എത്തിച്ചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ഥയാത്രാ സംഘങ്ങളെ സഭയിലെ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ വി. കബറിങ്കലേക്ക്‌ ആനയിക്കും.

തുടര്‍ന്ന്‌ സന്ധ്യാ പ്രാര്‍ഥനയും പൊതുസമ്മേളനവും. രാത്രി അഖണ്ഡ പ്രാര്‍ഥനയും രാവിലെ ശ്രേഷ്‌ഠ കാതോലിക്കാബാവായുടെയും സിംഹാസന പ്രതിനിധിയുടേയും സഭയിലെ മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ രാവിലെ 5.30 നും 8.30 നും വി. കുര്‍ബാനയും ഉണ്ടായിരിക്കും.

No comments:

Post a Comment