News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 29 November 2011

Shalmootho of Mor Gregorius Geewargis of Parumala

ബലഹീനനായ ഞാന്‍ ഏതു ദിവസത്തില്‍ ഈ ഉടമ്പടിയില്‍ എടുത്തു പറഞ്ഞിട്ടുള്ള നിശ്ചയങ്ങള്‍ നിയമങ്ങള്‍ കാനോന വിധികള്‍ക്കെങ്കിലും ഈ ഉടമ്പടിയില്‍ വളരെ ദീര്‍ഘമായി പോവുമെന്നതിനാല്‍ എടുത്തുപറഞ്ഞിട്ടില്ലാത്തതും പറവനുള്ളതുമായ യാക്കോബായ സുറിയാനിക്കാരുടെ മറ്റ് അനേകം കാനോന വിധികള്‍ നിശ്ചയങ്ങള്‍ നടപ്പുകള്‍, ചട്ടങ്ങള്‍ ഇതുകള്‍ക്കെങ്കിലും തിരുമനസ്സിലെയോ, ഈ സ്ഥാനത്ത് ഇനി അതതു സമയങ്ങളില്‍ വരുന്ന പാത്രിയാര്‍ക്കിസ് ബാവമാരുടെയോ വല്ല കല്പനകള്‍ക്കെങ്കിലും പ്രത്യക്ഷമായോ, പരോക്ഷമായോ പ്രകാരത്തില്‍ വിരോധമായും വ്യത്യാസമായും പ്രതികൂലമായും നടത്തുകയോ, നടത്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ പറയുകയോ ഇപ്രകാരം നടത്തുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പറയുന്നതിനും സഹായിക്കുകയോ സമ്മതിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയും ചെയ്യുകയോ ഇതുകളെ കവര്‍ന്നും കല്‍പ്പനകളെ വിട്ടും അതുകള്‍ക്ക് വിരോദമായി നിന്നും പ്രതിമക്കാരനായി നിന്നും വിപരീതമയി മറ്റ് വഴികള്‍ക്ക് പോകുകയോ നമ്മുടെ സുറിയാനിപള്ളിക്കാരുടെ കീഴ്മര്യാതക്ക് വിപരീതമായി വല്ലതും പ്രവര്‍ത്തിക്കുകയോ കൈക്കൊള്ളുകയോ ശുദ്ധമുള്ള മൂന്നു സുന്നഹദോസുകളിലെ വിശ്വാസത്തിനു വിപരീതമായുള്ള വിശ്വാസത്തെ വിശ്വസിപ്പിക്കുകയോ ചെയ്യുന്നതല്ല. അഥവാ ചെയ്താല്‍ സാത്താനും കായേനും ദൈവത്താല്‍ ശപിക്കപ്പെട്ട പ്രകാരം ദൈവത്തിന്‍റെ വായില്‍നിന്നും ശ്ലീഹന്മാരുടെ തലവനായ മോര്‍ പത്രോസ് ശ്ലീഹായുടെയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ശ്ലീഹന്മാരായി അവന്‍റെ സഹോദരന്മാര്‍ 11 പേരുടെ വായില്‍ നിന്നും തീക്കടുതവനായ മോര്‍ ഇഗ്നത്തിയോസിന്‍റെയും ശുദ്ധമുള്ള മൂന്നു സുന്നഹദോസുകളില്‍ കൂടപ്പെട്ട വിശുദ്ധ പിതാക്കന്മാരുടെയും ശുദ്ധമുള്ള റൂഹായാല്‍ ശ്വാസമിടപ്പെട്ട സകല മല്പാന്മാരുടെ വായില്‍ നിന്നും ശുദ്ധമുള്ള മാര്‍ പത്രോസിന്‍റെ സമാധികാരിയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സത്യത്തിന്‍റെ വീട്ടധികാരിയുമായി മൂന്നാമത്തെ പത്രോസ് എന്ന പോങ്ങപ്പെട്ട മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയാര്‍ക്കീസ് ബാവായുടെയും അന്ത്യോഖ്യയുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേല്‍ തന്‍റെ പിന്‍വാഴ്ച്ചക്കാരായി വരുന്ന സകല മേല്‍പ്പട്ടക്കാരുടെ വായില്‍ നിന്ന് ശപിക്കപ്പെട്ടവനും പ്രാകപ്പെട്ടവനും ഞാന്‍ ആയിത്തീരുന്നതിനു പുറമേ ദൈവത്തിന്‍റെ വിശുദ്ധ സഭയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടവനും വി.രഹസ്യങ്ങളുടെ സംബന്ധത്തില്‍ നിന്നും ഞാന്‍ കൈക്കൊണ്ടിട്ടുള്ള നല്‍വരത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും തള്ളപ്പെട്ടവനും അകലപ്പെട്ടവനും ഉന്നതപ്പെട്ടിരിക്കുന്ന മേല്പ്പട്ടത്തത്തിന്‍റെ വെള്ളനിലയങ്കിയില്‍ നിന്നും ഉരിയപ്പെട്ടവനും ഞാന്‍ ആയി തീര്‍ന്നു കര്‍ത്താവിന്റെ കോപവും എന്‍റെ മേല്‍ ആയിത്തീരു മാറാകട്ടെ.

പിന്നെയും റൂഹായ്ക്കടുത്ത ചൊവ്വുള്ള വിധിയില്‍ വിധിപ്പാനായിട്ട്‌ ഭൂമിയില്‍ നിങ്ങള്‍ കെട്ടുന്ന സകലവും ആകാശത്തിലും കേട്ടപ്പെട്ടതായിരിക്കുമെന്ന് ഏവന്‍ഗേലിയോനില്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്ന പ്രകാരം ദൈവത്തില്‍ നിന്ന് തിരുമനസ്സിലേക്കും നല്‍കപ്പെട്ടിരിക്കുന്ന അധികാരപ്രകാരം തിരുമുബാകെ നിന്നും എന്നെ വിധിച്ചു സ്ഥാന ശപിക്കുന്നതിനു ഞാന്‍ യോഗ്യനായി തീരുന്നതു കൂടാതെ നിര്‍ബന്ധമില്ലാതെ എന്‍റെ സ്വന്തമാനസ്സലെ ഞാന്‍ തന്നെ എഴുതിയിട്ടുള്ള ഈ പത്രത്തെയെങ്കിലും എന്‍റെ മേല്‍ പറഞ്ഞ വാഗ്ദ്ധത്തങ്ങളില്‍ യാതോന്നിനെയെങ്കിലും ഭേദപ്പെടുത്തുകയോ വ്യത്യസപ്പെടുത്തുകയോ ചെയ്തുകൊണ്ട് സകല പള്ളികളില്‍ നിന്നും എന്നെ തള്ളികളയാനും ഒരുത്തനും എന്‍റെ വചനം വിശ്വസിക്കാതിരിപ്പാനും ഞാന്‍ വ്യാജക്കാരനാണന്നു എന്നെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാന്‍ തിരുമാനസ്സിലേക്ക് ന്യായമുള്ളതാകുന്നു.

പരി. പരുമല തിരുമേനി സമര്‍പ്പിച്ച ശല്‍മൂസയിലെ ചില ഭാഗങ്ങള്‍


No comments:

Post a Comment