മാമലശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ
സംഘര്‍ഷത്തെ തുടര്‍ന്ന് യാക്കോബായ സഭയിലെ ജോയി ടി പി തുണ്ണാമലയില്‍ നെ കള്ള കേസില്‍
പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍
രാമമംഗലം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.ഇന്ന് വൈകിട്ട് വീട്ടില്‍ നിന്നും രാമമംഗലം
പോലീസ് ജോയിയെ അറസ്റ്റു ചെയ്യുകയും സ്റെഷനില്‍ ഹാജരാക്കാതെ കോടതിയില്‍ കൊണ്ട് പോയി
റിമാന്‍ഡ് ചെയ്യുകയും ചെയ്തു.സഭ തര്‍ക്കം രൂക്ഷമായ മാമാലശ്ശേരി മാര്‍ മിഖായേല്‍
യാക്കോബായ സുറിയാനി പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു
പോലീസ് നടപടി.സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തെ വിസ്വസികള്‍ക്കും പരുക്ക്
പറ്റിയിരുന്നു.യാതൊരു വിധ പ്രശ്നങ്ങളിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ജോയിയെ പോലീസ്
കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് വിശ്വാസികളില്‍ കടുത്ത പ്രതിഷേധം
ഉണ്ടാക്കി.സംഭാവമാറിഞ്ഞു രാമമംഗലം പോലീസ് സ്റ്റേഷനിലെയ്ക്ക് വിശ്വാസികള്‍
കൂട്ടമായെത്തി. തുടര്‍ന്ന് അഭി അലിയാസ് മോര്‍ അത്താനാസിയോസ്
മെത്രാപ്പോലിത്ത,അഭി.മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലിത്ത എന്നിവര്‍
സ്റ്റേഷനില്‍ എത്തി ഉപരോധ സമരത്തിനു തുടക്കമിട്ടു. വൈകിട്ട് 5 .30 നു ശ്രേഷ്ഠ
കാതോലിയ്ക്കാ ബാവ പോലീസ് സ്റ്റേഷനില്‍ വരുകയും ഉപരോധ സമരം കൂടിതല്‍
ശക്തിപ്പെടുത്തുകയും ചെയ്തു.സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ്
മെത്രാപ്പോലിത്ത ,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത,അഭി.ഐസക്
മോര്‍ ഒസ്ത്താതിയോസ് മെത്രാപ്പോലിത്ത,അഭി മാത്യൂസ് മോര്‍ ഈവാനിയോസ്
മെത്രാപ്പോലിത്ത എന്നിവരും സ്ഥലത്തെത്തി.സ്ത്രീകളുംകുട്ടികളുമടക്കം നൂറു കണക്കിന്
വിശ്വാസികള്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പോലീസ് നടപടിക്കെതിരെ
മുദ്രാവാക്യം വിളിച്ചു.യാക്കോബായ വിശ്വാസികളെ ആക്രമിച്ച മെത്രാന്‍
കക്ഷിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ യാക്കോബായ വിശ്വാസികള്‍ക്കെതിരെ മാത്രം കേസ്
എടുത്തു പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിചില്ലങ്കില്‍ കടുത്ത സമര
പരിപാടികളിലേയ്ക്കു സഭ കടക്കുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.പുത്തന്കുരിശു സി ഐ
ക്കെതിരെയും രാമമംഗലം എസ് ഐ ക്കെതിരെയും നടപടിയെടുക്കാമെന്ന് സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും ലഭിച്ച "ചില" ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയും
സ്റ്റേഷനു സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ ബാവയും അഭി തിരുമേനിമാരും സന്ധ്യ
നമസ്കാരം നടത്തി. തുടര്‍ന്ന് സെന്റ് ജേക്കബ്സ് ക്നാനായ ചാപ്പലിലേയ്ക്ക് റാലിയായി
പോവുകയും പ്രതിഷേധ യോഗം ചേരുകയും ചെയ്തു.ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും , അഭി. ജോസഫ്
മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ്
മെത്രാപ്പോലിത്ത എന്നിവര്‍ വിശ്വാസികളെ അഭിസംഭോധന ചെയ്തു സംസാരിച്ചു.ഇതേ സമയം
അറസ്റ്റു ചെയ്യപെട്ട ജോയി ടി പി തുണ്ണാമലയിലിനെ "ദേഹാസ്വസ്ത്യത്തെ" തുടര്‍ന്ന്
മുവാറ്റുപുഴ താലൂക് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഈ വിവരം
കരഘോഷത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.ഈ സമയം ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ
എത്തി സര്‍ക്കാരിന് വേണ്ടി ബാവയുമായി ചര്‍ച്ച നടത്തി.സര്‍ക്കാരിന്റെ
ഉറപ്പിനെത്തുടര്‍ന്ന് സമര പരിപാടികള്‍ അവസാനിപ്പിക്കുകയാണന്നു ശ്രേഷ്ഠ ബാവ
പറഞ്ഞു.
No comments:
Post a Comment