News
Tuesday, 29 November 2011
ടി.എം. ജേക്കബിന്റെ മുപ്പതാം ഓര്‍മദിനം ആചരിച്ചു
കൂത്താട്ടുകുളം: ടി.എം. ജേക്കബ് വിട പറഞ്ഞിട്ട് മുപ്പത് ദിനങ്ങള്‍ പൂര്‍ത്തിയായതിന്റെ ചടങ്ങ് ആട്ടിന്‍കുന്ന് ദേവാലയത്തിലും തറവാട്ടു വീടായ താണികുന്നിലും നടന്നു. തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തിലാണ് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് ദേവാലയത്തില്‍ ശുശ്രൂഷാ ചടങ്ങുകളാരംഭിച്ചത്. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ടി.എം. ജേക്കബിന്റെ തറവാട്ടു വീടായ താണികുന്നേല്‍ ഭവനപ്രാര്‍ത്ഥന ശുശ്രൂഷ നടന്നു. ഏലിയാസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഭാര്യ ഡെയ്‌സി ജേക്കബ്, മകന്‍ അനൂപ് ജേക്കബ്, അനൂപിന്റെ ഭാര്യ അനില, ടി.എം. ജേക്കബിന്റെ അമ്മ അന്നമ്മ, സഹോദരന്‍ ഡോ. ടി.എം. ജോണ്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രാര്‍ത്ഥന.
കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പങ്കെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment