കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാലം ചെയ്‌ത ഈയ്യോബ് മാര്‍ ഫീലക്‌സിനോസ് മെത്രാപ്പോലീത്തയ്‌ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രിക്കും മകനുമെതിരേ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പ്രതിഷേധം. ഇന്നലെ ഉച്ചഴിഞ്ഞ് മൂന്നോടെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ചാപ്പലിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം ചാപ്പല്‍ മുറിയില്‍ പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി ചര്‍ച്ച നടത്തി പുറത്തിറങ്ങിയപ്പോഴാണ് വിശ്വാസികള്‍ മുദ്രാവാക്യം വിളിച്ചത്. കോലഞ്ചേരി പളളി സംബന്ധിച്ച് മുഖ്യമന്ത്രി സഭയ്‌ക്കു നല്‍കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചിലര്‍ പോസ്‌റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. റൂറല്‍ എസ്.പി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി നടന്നുനീങ്ങി. കാതോലിക്കേറ്റ് സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയപ്പോള്‍ വൈകിട്ട് നാലരയ്‌ക്കായിരുന്നു മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വളഞ്ഞുവച്ചത്. പോലീസും ഒരുവിഭാഗം വിശ്വാസികളും ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.
No comments:
Post a Comment