News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 19 February 2012

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പള്ളി വികാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട്‌ മൂന്നുപേരെ ചടയമംഗലം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ജാമ്യത്തില്‍ വിട്ടയച്ചു.

പുനലൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പള്ളി വികാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട്‌ മൂന്നുപേരെ ചടയമംഗലം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ജാമ്യത്തില്‍ വിട്ടയച്ചു. ആയൂര്‍ നീറായ്‌ക്കോട്‌ നെല്ലിമൂട്ടില്‍ വീട്ടില്‍ വിനോദ്‌, ഇളമാട്‌ തോട്ടാത്തറ ജോതിര്‍ ഭവനില്‍ ബിജോ, ഇടമുളയ്‌ക്കല്‍ പാലവിളപുത്തന്‍വീട്ടില്‍ ശാമുവേല്‍ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്യ്‌ത് വിട്ടയച്ചത്‌. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരത്തു നടന്ന മാനേജിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടമുളയ്‌ക്കല്‍ പാലവിള പുത്തന്‍വീട്ടില്‍ ശാമുവേലിന്‌ വോട്ടുചെയ്‌തില്ലെന്ന്‌ പറഞ്ഞാണ്‌ ഫോണിലൂടെ വരിഞ്ഞവിള ഓര്‍ത്തഡോക്‌സ് പള്ളി വികാരി പൂയപ്പള്ളി വലിയവിള ബംഗ്ലാവില്‍ കോശിജോര്‍ജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞത്‌. പുനലൂര്‍ ഡിവൈ.എസ്‌.പി: കെ.എല്‍.ജോണ്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ചടയമംഗലം എസ്‌.ഐ: ഷാജുകുമാറാണ്‌ അറസ്‌റ്റ്ചെയ്‌തത്‌.

Saturday 18 February 2012

സംഘര്‍ഷം: കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ പൂട്ടി

കോലഞ്ചേരി: സേവന വേതന വ്യവസ്‌ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട്‌ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്‌ചിതകാല സമരം തുടരുന്നതിനിടെ മാനേജ്‌മെന്റ്‌ ആശുപത്രി അടച്ചുപൂട്ടി. ചികിത്സയിലായിരുന്ന 12 രോഗികളെ വിവിധ ആശുപത്രിയിലേക്ക്‌ മാറ്റിയശേഷമാണ്‌ ആശുപത്രി അടച്ചുപൂട്ടിയത്‌. നഴ്‌സുമാരുടെ സമരം ഇന്നലെ 21 ദിവസം പിന്നിട്ടു. നിലവില്‍ ആശുപത്രി ഒ.പി. ബ്ലോക്കിന്‌ മുന്നില്‍ നിന്ന്‌ സമരം നടത്തുന്ന നഴ്‌സുമാരെ അവിടെനിന്ന്‌ മാറ്റാനുളള പോലീസിന്റെ ശ്രമം സംഘര്‍ഷത്തിന്‌ ഇടയാക്കി. സമരം ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം സമരവേദി മാറ്റാമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ യാതൊരു അടിസ്‌ഥാന സൗകര്യവും ഒരുക്കാതെ സമരവേദി മാറ്റാനുളള നീക്കത്തെ നഴ്‌സുമാരും സമരസഹായസമിതി പ്രവര്‍ത്തകരും ചെറുത്തതോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌. പോലീസ്‌ ലാത്തി വീശി. സമരം ചെയ്യുന്ന നഴ്‌സുമാരില്‍പ്പെട്ട കറുകപ്പിളളി സ്വദേശി ലിന്‍സി ജോര്‍ജ്‌ (24)ന്‌ പരുക്കേറ്റു. ഒടുവില്‍ പോലീസ്‌ പിന്‍മാറിയതോടെ സമരം പഴയരീതിയില്‍ തുടരുകയും ചെയ്‌തു.

Friday 17 February 2012

8oth Dukhorono feast of St. Ignatius Elias III Celebrated at St. Gregorios JSO Church Dublin, Ireland

8oth Dukhorono feast of St. Ignatius Elias III at St. Gregoriose JSO Church, New Delhi

New Delhi: 80th Dhukrono of St. Ignatious Elias-III of Manjanikkara celebrated at St.Gregoriose JSO Church, New Delhi. Hundreds of faithful were attended the "Padhayathra" to the church

8oth Dukhorono feast of St. Ignatius Elias III at St. Ignatius JSO Church, Bangalore on 18th & 19th 2012

Bangalore: 80th Dukhorono of St.Ignatius Elias III at St.Ignatius JSO Church bangalore on 18th & 19th feb 2012. H.G. Mor Gregorios Joseph Hon. Secretary for the Holy Episcopal Synod in India & Metropolitan of Kochi Diocese, H.G. Mor Osthatheos Pathrose Metropolitan of Bangalore Diocese and H.G Mor Antheemos Mathews Metropolitan will be the chief celebrant of this year's perunnal.

Thursday 16 February 2012

കഞ്ഞിക്കുഴി കാതൊലിക്കെ ഈ പാവം നേഴ്സ് മാരുടെ കണ്ണുനീര്‍ കാണുന്നില്ലേ

കോലഞ്ചേരി മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ സമരം 20ാം ദിവസത്തിലേക്ക്.ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഒരു സ്ഥാപനം ഏന്നു പറയുമ്പോഴും ഏന്തുകൊണ്ട്‌ ഈ സമരം അവസനിപിക്കാന്‍ സഭയുടെ ഭാഗത്ത്‌ നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. കോലഞ്ചേരി പള്ളിയില്‍ നിരാഹാരം കിടക്കാനും പള്ളി പിടികാനും നടത്തുന്ന ചര്‍ച്ചകളുടെ പകുതി സമയം വേണ്ടി വരുമോ ഈ ദൈവത്തിന്‍റെ മലഹമാരുടെ പ്രശ്നം തിര്‍ക്കാന്‍...? സഭയ്ക്ക് ഏല്ലാം നിയമത്തിന്‍റെ വഴിക്ക് പോവാന്‍ അന്ന് താല്പര്യം ഏങ്കില്‍ ഏന്തിനു പള്ളി പടിക്കല്‍ സമരം നടത്തി സര്‍ക്കാരിനെ വെല്ലുവിളിച്ചു?? മിനിമം വേതനം മാത്രം അവിശ്യപെടുന്ന നേഴ്സ്- മാരുടെ പ്രശനം കണ്ടില്ല ഏന്നു പിതകന്മാര്‍ നടികുന്നത് ഏന്തിനു വേണ്ടി അന്ന്....? കഴിഞ്ഞ 20- ദിവസം ആയി അവിടെ സമരം ചെയുന്നവരില്‍ സഭമക്കളും ഉണ്ട്...അത് നിങ്ങള്‍ കാണുന്നില്ല. പാവം നേഴ്സ്-മാര്‍ ജിവികാനും കൂടി അന്ന് ഈ സമരം നടത്തുന്നത്. 3000/- രൂപ ഒരു കുര്‍ബാന ചൊല്ലിയാല്‍ അച്ചന്മാര്‍ക്ക് കിട്ടുന്ന കാലം അന്ന് ഇത് കൂടാതെ മാസശമ്പളം, ടി ഏ, ഓര്‍മ്മകുര്‍ബനയ്ക്കും സന്തോഷത്തിനും വേറെ കയിമടക്കു, സഞ്ചരിക്കാന്‍ കാര്‍, ഭാര്യക്ക് സഭ സ്ഥാപനത്തില്‍ ജോലി ഏല്ല സ്വകാര്യവും ...അപ്പോള്‍ അന്ന് പക്കലും രാത്രിയും രോഗിക്കളുടെ വേദനകളില്‍ കുട്ടിരിക്കുന്ന പാവം നേഴ്സ് മാരുടെ "പിച്ച - ചട്ടിയില്‍"(മാസശംബളം 1500-5000) കയിട്ടുവരി കുറെ സഭ സ്നേഹികള്‍ സഭയെ വളര്‍ത്തുനത്.... വേദനകളില്‍ ആശ്വസ്പികുകയും ആപത്തുകളില്‍ സഹായികുകയും പ്രാര്‍ത്ഥിക്കുകയും ചെയുന്നവര്‍ അന്ന് യഥാര്‍ത്ഥ ദൈവവിശ്വാസികള്‍... അല്ലാതെ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ചൊല്ലി ഒരു പ്രസംഗം നടത്തി അതുകഴിഞ്ഞ് വിഭവ സമൃദ്ധം ആയി ആഹാരം കഴിച്ചു പവപെട്ടവന്റെ വേദനകളില്‍ തിരിഞ്ഞു നോക്കാത്ത ആളുകളെകള്‍ ഏത്ര നല്ലവരാണ് ഈ പാവം നേഴ്സ്-മാര്‍.... ഇനിയും ഏത്ര കാലം ഓര്‍ത്തഡോക്‍സ്‌ സഭയും ആശുപത്രി മുതലാളിമാരും കണ്ണടച്ചു ഇരുട്ടക്കും... ഇനിയെങ്കിലും ഈ അനിതികേതിരായി സഭമക്കളും ഈ സമുഹവും ഉണരണം. ഈ സമരം ആരെയും തോല്പിക്കാന്‍ അല്ല.... ജിവിത പ്രരപ്ധങ്ങള്‍ക്ക് മുന്‍പില്‍ നടുവുകുനിച്ച്‌ മരിക്കാര്‍ആയവരുടെ നിലനില്പിന്നു വേണ്ടിയുള്ള പോരാട്ടം അന്ന് ...വിജയം വരെ ഞങ്ങള്‍ പോരാടും....ഒപ്പം നിറപുഞ്ചിരിയോടെ നിങ്ങളുടെ വേദനകളില്‍ ഞങ്ങള്‍ ഉണ്ടാക്കും നിങ്ങളുടെ സ്വന്തം ദൈവത്തിന്‍റെ മലഹമാര്‍.

പിള്ള സഭയെ ഉപദേശിക്കണ്ട-യാക്കോബായ നിരണം ഭദ്രാസനം

തിരുവല്ല: യാക്കോബായ സഭയെ ആര്‍.ബാലകൃഷ്ണപിള്ള ഉപദേശിക്കേണ്ടെന്ന് നിരണം ഭദ്രാസന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. പ്രമുഖ ദൈവശാസ്ത്രജ്ഞനും അഖില ലോക സഭാ കൗണ്‍സില്‍ അംഗവുമായ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ ബാലകൃഷ്ണപിള്ള അവഹേളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് നിരണം ഭദ്രാസനത്തിന്റെ സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഫിലിപ്പ് അറിയിച്ചു