News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 15 November 2011

ഫാ.കെ.ജെ. തോമസിന് നാടിന്റെ അന്ത്യാഞ്ജലി

കൂത്താട്ടുകുളം: യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. കെ.ജെ. തോമസിന് ആയിരങ്ങള്‍ അന്ത്യാഞ്ജലി യര്‍പ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കരിമ്പന ചെറുകുന്നേല്‍ വീട്ടില്‍ യാക്കോബായ സഭയിലെ മെത്രാപ്പോലീത്താമാരും നൂറില്‍പരം വൈദികരുടെ സംഘവും ചേര്‍ന്നാണ് ശുശ്രൂഷാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ തേവോദിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.

വൈകിട്ട് നഗരികാണിക്കല്‍ ശുശ്രൂഷ നടന്നു. കുഴിക്കാട്ട് കുന്ന്, ഒലിയപ്പുറം, കിഴകൊമ്പ്, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ ഭക്തജനങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കൂത്താട്ടുകുളം ടൗണ്‍ഹാളിന് മുന്നില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനജോണ്‍സന്റെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങള്‍ , കൂത്താട്ടുകുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പൈറ്റക്കുളം വഴി വടകര ദേവാലയത്തിലെത്തി. വൈകിട്ട് പ്രത്യേക ശുശ്രൂഷകളോടെ ശവസംസ്‌കാരചടങ്ങുകള്‍ നടന്നു.

യൂത്ത്ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അനൂപ് ജേക്കബ്, പാലക്കുഴ, തിരുമാറാടി, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തംഗങ്ങള്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ആത്മീയ സംഘടനാ ഭാരവാഹികള്‍, കൂത്താട്ടുകുളം മര്‍ച്ചന്റസ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

No comments:

Post a Comment