News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 20 November 2011

1934 ലെ ഓര്‍ത്തഡോക്‌സ് അസോസിയേഷനിലോ (സഭ) 2002 ല്‍ ഭേദഗതി ചെയ്‌ത ഭരണഘടന സ്വീകരിച്ച യാക്കോബായ അസോസിയേഷനിലോ ഇടവകയ്‌ക്ക് ചേരാം. ചേരുന്ന സഭയില്‍ നിന്ന്‌ വൈദികര്‍ നിയോഗിക്കപ്പെടുന്നു. ഭൂരിപക്ഷത്തിന്റെയും വിശ്വാസത്തിന്‌ നിരക്കാത്തയാളാണ്‌ വൈദികനെങ്കില്‍ എതിര്‍പ്പുണ്ടാകും. സഭാ നേതൃത്വത്തെ അവഗണിച്ച്‌ വൈദികനെ പള്ളിയില്‍ കയറ്റാതിരുന്ന നടപടി മറ്റു പള്ളികളിലേക്കും വ്യാപിക്കുമോ എന്നാണ്‌ സഭകളുടെ ആശങ്ക.

കൊച്ചി: സഭാ നേതൃത്വം നിയമിച്ച വികാരിയെ പള്ളിയില്‍ കയറ്റാതെ ഇടവകക്കാര്‍ മറ്റൊരു സഭയിലെ വൈദികനെക്കൊണ്ടുവന്ന്‌ ആരാധന നടത്തി. കഴിഞ്ഞ ഞായറാഴ്‌ച വെണ്ണിക്കുളം സെന്റ്‌ ബഹനാന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലാണു സംഭവം.

സഭാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇടവകക്കാര്‍, സഭ നിയോഗിച്ച വൈദികനെ മാറ്റിനിര്‍ത്തി മലങ്കര സ്വതന്ത്ര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വൈദികനായ ഫാ. മനോജ്‌ എം. കോശിയെ കൊണ്ടുവന്ന്‌ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സ്വീകരിക്കുകയായിരുന്നു. നിരണം ഭദ്രാസനത്തില്‍ നിന്ന്‌ വെണ്ണിക്കുളം പള്ളിയെ ഒഴിവാക്കിയതാണ്‌ ഇടവകക്കാരെ ചൊടിപ്പിച്ചത്‌.

വെണ്ണിക്കുളം പള്ളിയില്‍ ഭവന കൂദാശയും ധൂപപ്രാര്‍ഥന, സെമിത്തേരി പ്രാര്‍ഥന തുടങ്ങിയവയും പുതിയ സഭയിലെ വൈദികന്‍ നടത്തിക്കൊടുത്തു. 320 ഇടവകക്കാര്‍ ഒന്നിച്ച്‌ സഭാ ആസ്‌ഥാനമായ അമയന്നൂരില്‍ ചെന്ന്‌ വാഹനാകമ്പടിയോടെയാണ്‌ വൈദികനെ കൊണ്ടുവന്നത്‌.

ഇടവക ജനം ഒറ്റക്കെട്ടായി മറ്റൊരു വൈദികനെ ക്ഷണിച്ചതും അന്യസഭയിലെ വൈദികന്‍ തയാറായതും ചര്‍ച്ചയായിട്ടുണ്ട്‌. ഇടവകകള്‍ സ്വതന്ത്രമാണെന്നും അവയുടെ ഭരണം ഇടവക യോഗത്തില്‍ നിക്ഷിപ്‌തമാണെന്നും 1995 ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ അവകാശമാണ്‌ വെണ്ണിക്കുളം ഇടവക നടപ്പാക്കിയത്‌.

തങ്ങളുടെ നേതൃത്വം അംഗീകരിക്കുന്ന പള്ളികളില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ വൈദികരെ നിയമിക്കുകയാണു പതിവ്‌. തര്‍ക്കമുള്ള പള്ളികളില്‍ ഇരുവിഭാഗത്തിനും വികാരിമാരുണ്ട്‌. എന്നാല്‍ അന്യ സഭയില്‍ നിന്ന്‌ വൈദികനെ കൊണ്ടുവന്ന്‌ ആരാധന നടത്തുന്നത്‌ ആദ്യമാണ്‌.

ഏതെങ്കിലും ഇടവക ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ ഇനിയും വൈദികരെ അനുവദിക്കുമെന്ന്‌ മലങ്കര സ്വതന്ത്ര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ഡോ. മാത്യൂസ്‌ മോര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു. ഭൂരിപക്ഷം ഇടവകക്കാരുടെ വിശ്വാസം പാലിക്കുന്നയാളാകണം വികാരി. മലങ്കര സഭയിലെ പല പള്ളികളും തന്നെ സമീപിച്ചിട്ടുണ്ടെന്ന്‌ മെത്രാപ്പോലീത്ത അറിയിച്ചു.

സഭയുടെ വൈദികന്‍, ഇടവകയുടെ വൈദികന്‍ എന്നിങ്ങനെ രണ്ടുതരം വൈദികരുണ്ട്‌. സഭയുടെ വൈദികനെ ഇടവകക്കാര്‍ അംഗീകരിക്കണമെന്നില്ലെന്ന വസ്‌തുതയാണ്‌ വെണ്ണിക്കുളത്ത്‌ കണ്ടത്‌. ഇടവക താല്‍പര്യത്തിനെതിരായ വൈദികര്‍ പള്ളികളില്‍ നിയമിക്കപ്പെടുമ്പോഴാണ്‌ തര്‍ക്കമുണ്ടാവുന്നത്‌.

ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു മെത്രാന്മാര്‍ ചേര്‍ന്ന്‌ വാഴിച്ച ജര്‍മന്‍ സ്വദേശി മൂസാ ഗുര്‍ഗാന്‍ മാര്‍ സേവേറിയോസാണ്‌ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായിരുന്ന ഫാ. സി.ജി. മാത്യൂസിനെ മെത്രാനാക്കിയത്‌. പിന്നീട്‌ മൂസാ ഗൂര്‍ഗാന്‍ ഇദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ അമയന്നൂര്‍ സെന്റ്‌ ജൂഡ്‌ ദയറ ആസ്‌ഥാനമായി സ്വതന്ത്ര സഭ സ്‌ഥാപിക്കുകയായിരുന്നു.

ഇടവകയില്‍ സഭയുടെ അധികാരാവകാശങ്ങള്‍ എത്രത്തോളമെന്ന്‌ വ്യക്‌തമാക്കുന്നതാണ്‌ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ത്തന്നെ നടന്ന സംഭവം. അവകാശത്തെച്ചൊല്ലി കോലഞ്ചേരി, പുത്തന്‍കുരിശ്‌, കണ്ടനാട്‌ പോലുള്ള പള്ളികളില്‍ ഇരുസഭയും പോരടിക്കുമ്പോള്‍ ഇടവകക്കാര്‍ ഇത്തരം സാധ്യതകളും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്‌. ഏതുസഭയില്‍ നില്‍ക്കണം, വികാരിയായി ആരെ സ്വീകരിക്കണം എന്നീ അവകാശങ്ങള്‍ വെണ്ണിക്കുളം ഇടവക സ്വന്തമായി വിനിയോഗിച്ചു.

1934 ലെ ഓര്‍ത്തഡോക്‌സ് അസോസിയേഷനിലോ (സഭ) 2002 ല്‍ ഭേദഗതി ചെയ്‌ത ഭരണഘടന സ്വീകരിച്ച യാക്കോബായ അസോസിയേഷനിലോ ഇടവകയ്‌ക്ക് ചേരാം. ചേരുന്ന സഭയില്‍ നിന്ന്‌ വൈദികര്‍ നിയോഗിക്കപ്പെടുന്നു. ഭൂരിപക്ഷത്തിന്റെയും വിശ്വാസത്തിന്‌ നിരക്കാത്തയാളാണ്‌ വൈദികനെങ്കില്‍ എതിര്‍പ്പുണ്ടാകും. സഭാ നേതൃത്വത്തെ അവഗണിച്ച്‌ വൈദികനെ പള്ളിയില്‍ കയറ്റാതിരുന്ന നടപടി മറ്റു പള്ളികളിലേക്കും വ്യാപിക്കുമോ എന്നാണ്‌ സഭകളുടെ ആശങ്ക.

No comments:

Post a Comment