News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 21 November 2011

വലിയ പിതാവിനോട് ചെയ്ത അനാദരവ്

അഭിവന്ദ്യ Job Mar Philoxenos തിരുമേനിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ കേരള മുഖ്യമന്ത്രി ശ്രി ഉമ്മന്‍ ചാണ്ടി യെയും,പിന്നീട്, മകന്‍ ചാണ്ടി ഉമ്മെനെയും തടഞ്ഞ വിശ്വാസികളുടെ നിലപാട് ക്രിസ്തീയ സമൂഹത്തിന് അപമാനകരം ആയിപ്പോയി.
സഭാ പ്രശ്നത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുവാന്‍ സര്‍ക്കാറിന് ആകില്ല....
സഹോദരങ്ങളെ...... ആ വലിയ പിതാവിനോട് ചെയ്ത അനാദരവ് ആയിപ്പോയി നിങ്ങളുടെ ഈ പ്രവര്‍ത്തി.ഏതൊരു കുറ്റവാളിക......്ക് പോലും മൃതശരീരത്തിന് അന്തിമോപചാരം അര്‍പ്പിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല.സഭാ നേതാക്കന്മാര്‍ക്ക് വിശ്വാസികളുടെ ഈ പ്രവര്‍ത്തിയെ നിരുല്സാഹപ്പെടുതമായിരുന്നു.
ദൈവാലയത്തെ വാണിജ്യവല്‍ക്കരിച്ച കച്ചവടക്കാരെ ആട്ടി ഓടിച്ച യേശുക്രിസ്തുവിന്റെ മാര്‍ഗം ആണ് നമ്മള്‍ പിന്തുടരുന്നതെങ്കില്‍, സ്വത്തിനു വേണ്ടിയുള്ള ഈ തര്‍ക്കത്തിന്റെ പേരില്‍, അവര്‍ക്ക് അന്തിമോപചാരത്തിന് സ്വാതന്ത്ര്യം നിഷേധിച്ചത് ക്രൂരമായിപ്പോയി സഹോദരങ്ങളെ...

No comments:

Post a Comment