കോലഞ്ചേരി: യാക്കോബായ ദേവാലയങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരാന്‍ തയ്യാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ സഹനസമരങ്ങള്‍ നടത്തുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കണ്ടനാട് ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷന്‍ കോലഞ്ചേരിയില്‍ ആരാധനാലയ കൈയേറ്റങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. തര്‍ക്കമുള്ള പള്ളികളില്‍ ജനാധിപത്യപരമായ രീതിയില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളി നല്‍കണം. ന്യൂനപക്ഷ വിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ബാവ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമ്മേളനത്തിനു ശേഷം കോലഞ്ചേരിയില്‍ നടത്തിയ വിശ്വാസച്ചങ്ങല വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ചങ്ങല കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആസ്പത്രി ജങ്ഷന്‍ മുതല്‍ കോളേജ് ജങ്ഷന്‍ കുരിശ് വരെ നീണ്ടു. വൈകീട്ട് 6ന് തുടങ്ങിയ ചങ്ങല 10 മിനിട്ടോളം നീണ്ടുനിന്നു. ചങ്ങലയില്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍, ബന്ന്യാമിന്‍ റമ്പാന്‍, ഭദ്രാസന വൈദിക സെക്രട്ടറി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. പൗലോസ് പുതിയാമഠം, ഫാ. പൗലോസ് എരമംഗലം, ഫാ. ജിബു ചെറിയാന്‍, ഫാ. ബേബി മാനാത്ത്, ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ. ഷിബിന്‍ പോള്‍, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി. സാജു, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരി, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, പൗലോസ് പി. കുന്നത്ത്, ജോണ്‍സണ്‍ വര്‍ഗീസ്, ജെയ് തോമസ്, ബാബു പോള്‍, പി.കെ. ജോര്‍ജ്, ബിനു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment