News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 28 November 2011

മാമലശേരി പള്ളി; യാക്കോബായ വിഭാഗം ശ്രേഷ്‌ഠ ബാവയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു

പിറവം: യാക്കോബായ വിഭാഗം ശ്രേഷ്‌ഠ കാതോലിക്ക ബസേലിലയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ രാമമംഗലം പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു. മെത്രാപോലീത്തമാരായ മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌, മാത്യൂസ്‌ മാര്‍ അപ്രേം, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ എന്നിവരും ശ്രേഷ്‌ഠ ബാവക്കൊപ്പമുണ്ടായിരുന്നു. ബാവക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ ധാരാളം വിശ്വാസികളും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. വികാരി വര്‍ഗീസ്‌ പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനുമുമ്പില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ മണിക്കൂറുകളോളം സ്‌റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന്‌ മെത്രാപോലീത്തമാരായ മാത്യൂസ്‌ മാര്‍ അപ്രേം, ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ എന്നിവരെത്തി വിശ്വാസികളെ ശാന്തരാക്കി സ്‌റ്റേഷനു മുമ്പില്‍ നിന്ന്‌ പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം മാമലശേരി പള്ളിയില്‍ യാക്കോബായ -ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും സംഘര്‍ഷവും ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമായി 9 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. മാമലശേരി തുണ്ണാമലയില്‍ ജോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്‌ യാക്കോബായ വിശ്വാസികള്‍ സ്‌റ്റേഷനിലും പരിസരത്തും തടിച്ചുകൂടിയത്‌. ഇതിലെയുള്ള റോഡ്‌ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന്‌ പോലീസ്‌ വാഹനങ്ങള്‍ തിരിച്ചു വിട്ടു. മൂവാറ്റുപുഴ ഡി.വൈ.എസ്‌.പി കെ.വി. വിജയന്‍, സി.ഐമാരായ ബിജു കെ. സ്‌റ്റീഫന്‍, ഇമ്മാനുവല്‍ പോള്‍ എന്നിവരും ആര്‍.ഡി.ഒ ആര്‍. മണിയമ്മയും അടക്കമുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തിയിരുന്നു. സഭാ നേതൃത്വം രാത്രി വൈകി സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമരക്കാര്‍ പിരിഞ്ഞത്‌. പോലീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ പിരിഞ്ഞ വിശ്വാസികള്‍ രാമമംഗലം ആശുപത്രിക്കവലയിലെ കളരിക്കല്‍ കുരിശുപള്ളി കവലയില്‍ ഒത്തുകൂടി. ജോസഫ്‌ വാഴക്കന്‍ എം.എല്‍.എയും സ്‌ഥലത്തെത്തിയിരുന്നു. തുടര്‍ന്ന്‌ സഭാ അധ്യക്ഷന്‍ പ്രസംഗിച്ചു. മാമലശേരി പള്ളിയിലെ അന്തരിച്ച വികാരി മാത്യൂസ്‌ കരുവാളത്തിന്റെ അമ്മ അന്നമ്മയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട ഇന്നലെ വന്‍ പോലീസ്‌ സംഘം മാമലശേരി പള്ളിയിലുണ്ടായിരുന്നു. പുറമേ നിന്നുള്ള വൈദികനെ പങ്കെടുപ്പിക്കുമെന്ന നിഗമനത്തില്‍ യാക്കോബായ പക്ഷം സംഘടിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ എത്തിയിരുന്നത്‌. ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ സമാധാനപരമായി നടന്നു.

No comments:

Post a Comment