News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 26 November 2011

സഭാതര്‍ക്കം: മാമലശേരി പള്ളിയില്‍ വിശ്വാസികള്‍ ഏറ്റുമുട്ടി; 9 പേര്‍ക്കു പരുക്ക്‌

പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്കു പരുക്ക്‌. ശനിയാഴ്‌ച രാത്രി മാമലശേരി പള്ളിയിലെ സന്ധ്യാപ്രാര്‍ഥന കഴിഞ്ഞ്‌ എട്ടു മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികളെ മറുവിഭാഗം ആക്രമിച്ചതായി ഓര്‍ത്തഡോക്‌സുകാര്‍ പറയുന്നു. എന്നാല്‍ രാത്രി എട്ടു മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ വിഭാഗത്തെ പ്രാര്‍ഥന കഴിഞ്ഞെത്തിയ ഓര്‍ത്തഡോക്‌സുകാര്‍ ആക്രമിച്ചതായി യാക്കോബായ വിഭാഗവും പറയുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട ചിറക്കല്‍ തങ്കച്ചന്‍(42), കപ്യാരേട്ടേല്‍ സാബു(44), മേച്ചേരില്‍ വര്‍ഗീസ്‌ കുട്ടി(38), കോട്ടമുറിക്കല്‍ ജോണ്‍(44) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും യാക്കോബായ വിഭാഗക്കാരായ പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്‌(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരെ പിറവം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ്‌ സ്‌ഥലത്തെത്തി സ്‌ഥിതിഗ

തികള്‍ ശാന്തമാക്കി.

No comments:

Post a Comment