News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 27 November 2011

സഭാ തര്‍ക്കം: ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കണം

കോതമംഗലം: ദൈവനിഷ്ഠയില്‍ ജീവിക്കുകയും കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നവരാണ് ദൈവത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയെന്ന് ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സുറിയാനി സഭയുടെ ശുദ്ധീകരണ മാസാചരണത്തിന്റെ ഭാഗമായി നമ്പൂരികൂപ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കുര്‍ബാന മദ്ധ്യേ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ തീരുമാനങ്ങള്‍ക്കാണ് മുന്‍തൂക്കം കല്‍പ്പിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭകളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കുന്നതാണ് നല്ലതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, ഫാ. എം.എസ്.പൗലോസ്, ജിജോ വര്‍ഗീസ്, ബിജോ വര്‍ഗീസ്, രാജു തോമസ്, എം.എസ്.സ്‌കറിയ എന്നിവര്‍ പങ്കെടുത്തു
<object width="400" height="224" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/225267994212334" /><embed src="http://www.facebook.com/v/225267994212334" type="application/x-shockwave-flash" allowfullscreen="true" width="400" height="224"></embed></object>

No comments:

Post a Comment