News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 15 November 2011

യൂത്ത് അസോ. കോലഞ്ചേരിയില്‍ വിശ്വാസച്ചങ്ങല തീര്‍ക്കും

കോലഞ്ചേരി: യാക്കോബായ സഭാ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിശ്വാസച്ചങ്ങല തീര്‍ക്കും. വ്യാഴാഴ്ച രാവിലെ 10ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചാപ്പലില്‍ പ്രാര്‍ഥനായജ്ഞം തുടങ്ങും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനു ശേഷമാണ് ആരാധനാലയങ്ങള്‍ കൈയേറുന്നതിനെതിരെ യൂത്ത് അസോസിയേഷന്‍ വിശ്വാസച്ചങ്ങല തീര്‍ക്കുന്നത്.

യൂത്ത് അസോസിയേഷന്റെ ഭദ്രാസനതല അടിയന്തര യോഗമാണ് വിശ്വാസച്ചങ്ങലയൊരുക്കാന്‍ തീരുമാനിച്ചത്. ഡോ. ജോമി ജോസഫ്, ബിജു സ്‌കറിയ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. യോഗത്തില്‍ ഫാ. എല്‍ദോസ് കക്കാടന്‍ അധ്യക്ഷനായി. ഫാ. ജിബു ചെറിയാന്‍, സിനോള്‍ വി. സാജു, ജോണ്‍സണ്‍ വര്‍ഗീസ്, ജെയ് തോമസ്, ജിന്‍േറാ ജോര്‍ജ്

No comments:

Post a Comment