റാഞ്ചി: ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീ കൊല്ലപ്പെട്ടു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സംഘാംഗമായ വത്സ ജോണ്‍ (53) ആണ് കൊല്ലപ്പെട്ടത്. എറണാകുളം വാഴക്കാല മലമേല്‍ കുടുംബാംഗമാണ് വത്സ ജോണ്‍.
പുലര്‍ച്ചെ രണ്ടു മണിയോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. താക്കൂര്‍ ജില്ലയിലെ താമസ സ്ഥലത്തുവെച്ചായിരുന്നു സംഭവം. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി അംഗമായിരുന്നു സിസ്റ്റര്‍ വത്സ ജോണ്‍. വര്‍ഷങ്ങളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ ജാര്‍ഖണ്ഡിലെ ഖനി മാഫിയയാണെന്ന് സംശയിക്കുന്നതായി വത്സ ജോണിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വത്സ ജാര്‍ഖണ്ഡിലെ ആദിവാസികളെ ചൂഷണം ചെയ്യുന്ന കല്‍ക്കരി മാഫിയക്കെതിരെ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും കല്‍ക്കരി മാഫിയയില്‍ നിന്ന് വത്സ ജോണിന് നേരത്തെ ഭീഷണിയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമമെന്ന് സി.ബി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്

No comments:
Post a Comment