കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാളിന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഫാ. വര്‍ഗീസ് പുലയത്ത് നിര്‍വഹിച്ചു. ഫാ. ഷമ്മി ജോണ്‍, ഫാ. റോയി പോള്‍, സി.എ. വര്‍ഗീസ്, കണ്‍വീനര്‍ കെ.പി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
കുറുപ്പംപടി: വേങ്ങൂര്‍ മാര്‍ കൗമാ യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൊടിയേറ്റി.
തിങ്കളാഴ്ച രാവിലെ 9ന് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും.
കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ മാര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് സഹവികാരി ഫാ. ജിബു ചെറിയാന്‍ കൊടി ഉയര്‍ത്തി. ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ട്രസ്റ്റിമാരായ ടിറ്റോ ചെറിയാന്‍, കെ.എം. കുര്യാക്കോസ് എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച രാവിലെ 8ന് വി. അഞ്ചിന്മേല്‍ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയുണ്ടാകും
No comments:
Post a Comment