News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 22 November 2011

അജ്‌ഞാതജീവി കഞ്ഞിക്കുഴിയിലും

കോട്ടയം: ആനത്താനത്തും മാങ്ങാനത്തും ഭീതി വിതച്ച അജ്‌ഞാത ജീവി കഞ്ഞിക്കൂഴിക്കാരെയും വടവാതൂരുകാരെയും വിറപ്പിച്ചു. തിങ്കളാഴ്‌ച രാത്രി കഞ്ഞിക്കുഴിയിലും ഇന്നലെ പുലര്‍ച്ചെ വടവാതൂരിലും കണ്ടതായാണു പ്രചരണം. മാങ്ങാനത്ത്‌ സ്‌കൂള്‍ വിദ്യാര്‍ഥിയെ ആക്രമിക്കുകയും ആനത്താനത്ത്‌ പൂച്ചയെ കൊല്ലുകയും ചെയ്‌ത ജീവി തന്നെയാണോ ഇതെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാത്രി ഒന്‍പതരയോടെ കഞ്ഞിക്കുഴി ഒരപ്പാംകുഴി ഭാഗത്താണ്‌ അജ്‌ഞാത ജീവിയെ കണ്ടത്‌. വലിയ പട്ടിയുടെ വലുപ്പമുള്ള ഇരുണ്ട മഞ്ഞ നിറമുള്ള ജീവിയാണ്‌ കഞ്ഞിക്കുഴിയിലും കണ്ടത്‌. പോലീസും വനം വകുപ്പും രാത്രിയില്‍ കഞ്ഞിക്കുഴിയിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ വടവാതൂര്‍ നവോദയ സ്‌കൂളിനു സമീപം നടന്നു വരികയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അജ്‌ഞാത ജീവിയെ കണ്ടു ഭയന്നോടി. മാങ്ങാനത്തും ആനത്താനത്തും കഞ്ഞിക്കുഴിയിലും കണ്ട അതേ അടയാളമാണ്‌ വടവാതൂരിലെ സെക്യൂരിറ്റിജീവനക്കാരനും പറയുന്നത്‌

No comments:

Post a Comment