News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 20 November 2011

പാത്രിയര്‍ക്ക പ്രതിനിധി സംഘം എത്തി

നെടുമ്പാശ്ശേരി: ആകമാന സുറിയാനിസഭയുടെ മേലധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി സംഘം ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ശനിയാഴ്ച എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് വിമാനത്തില്‍ ദമാസ്‌ക്കസില്‍ നിന്നും എത്തിയ സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. പാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ പീലക്‌സിനോസ് മത്തിയാസ്, സെക്രട്ടറി ആബൂനാ മത്താ അല്‍ഖൂരി, മലങ്കര സഭാകാര്യ സെക്രട്ടറി കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയിട്ടുള്ളത്.


എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത, എബ്രഹാം കോതകേരില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, സഭാ മാനേജിങ് കമ്മിറ്റി അംഗം സി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിനിധിസംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.പുതുതായി നിര്‍മിച്ചിട്ടുള്ള വടവാത്തൂര്‍ മാര്‍ അപ്രേം പള്ളിയുടെ കൂദാശ ചടങ്ങില്‍ സംഘം പങ്കെടുക്കും. പുത്തന്‍കുരിശ്, മഞ്ഞനിക്കര, കട്ടച്ചിറ, തുരുത്തിശ്ശേരി, തുടങ്ങിയ പള്ളികളില്‍ സന്ദര്‍ശനം നടത്തും. ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തും.

No comments:

Post a Comment