News
Wednesday, 30 November 2011
റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ പെരുന്നാള്‍
മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. വികാരി ഫാ. തമ്പി മാറാടി കൊടിയേറ്റി. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പെരുന്നാള്‍ ആഘോഷങ്ങള്‍. ഒന്നിന് രാവിലെ 8ന് മാര്‍ ഇവാനിയോസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. വൈകീട്ട് 6.30ന് പ്രാര്‍ഥന, 7.45നും 9.30നും പ്രദക്ഷിണം.
ഡിസംബര്‍ 2ന് രാവിലെ 8.30ന് കുര്‍ബാന, വൈകീട്ട് 6.30ന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥന, തിരുശേഷിപ്പ് വണങ്ങല്‍, 7.30നും 9.30നും പ്രദക്ഷിണം, രാത്രി 10.15ന് കരിമരുന്ന് പ്രയോഗം.
3ന് രാവിലെ 7ന് കുര്‍ബാന, 8.30ന് ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, പ്രസംഗം. 10.30ന് തിരുശേഷിപ്പ് വണങ്ങല്‍, 12.30ന് പ്രദക്ഷിണം, 12.45ന് ആശിര്‍വാദം, 1ന് നേര്‍ച്ചസദ്യ, 2ന് ഉല്പന്നലേലം, 2.30ന് കൊടിയിറക്ക് എന്നിവ ഉണ്ടാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment