News
Tuesday, 29 November 2011
അയ്യോ പോയെ അയ്യയ്യോ പോയെ പുത്തന്‍കുരിശ് പള്ളി: റിവ്യു ഹര്‍ജി തള്ളി
കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയെ മതപരമായ പൊതു ട്രസ്റ്റായി കാണേണ്ടതുണ്ടെന്നും അതിനാല്‍ ചട്ടപ്രകാരമുള്ള അന്യായം മാത്രമേ അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിക്കുവേണ്ടി വികാരിയും കുര്യാക്കോസ് കുഴിവേലി ഉള്‍പ്പെടെ മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി നല്‍കിയ റിവ്യു ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. ഈ പള്ളി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കോടതിയില്‍ നല്‍കിയിരുന്ന അന്യായം നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടതല്ലാത്തതിനാല്‍ എറണാകുളം പള്ളിക്കോടതി തള്ളിയിരുന്നു. പള്ളിക്കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.
പള്ളിയില്‍ ഇടവകക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കും ആരാധന നടത്താമെന്ന് ഹര്‍ജിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ചില പ്രത്യേക ചടങ്ങുകള്‍ക്ക് ഇടവകക്കാര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന കാരണത്താല്‍ പൊതു ട്രസ്റ്റിനെ സ്വകാര്യ ട്രസ്റ്റായി കാണാനാവില്ലെന്ന് റിവ്യു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പൊതുട്രസ്റ്റുകളുടെ കാര്യത്തില്‍ അന്യായം നല്‍കാന്‍ സിവില്‍ നടപടിക്രമത്തിലെ 92-ാം വ്യവസ്ഥയനുസരിച്ച് കോടതിയുടെ അനുമതി വേണം. ഇത്തരത്തില്‍ 92-ാം വ്യവസ്ഥയനുസരിച്ച് അന്യായം നല്‍കാന്‍ ഹര്‍ജിക്കാര്‍ മടിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണപരവും ഭൗതികവുമായ കാര്യങ്ങള്‍ക്കു പുറമേ പള്ളിയിലെ പ്രത്യേക ചടങ്ങുകളില്‍ നിന്നുകൂടി യാക്കോബായ സഭക്കാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല. നേരത്തേ അപ്പീല്‍ തീര്‍പ്പാക്കിയതില്‍ പാകപ്പിഴയൊന്നും കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി റിവ്യു ഹര്‍ജി പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തള്ളിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment