കൊച്ചി: ക്രൈസ്‌തവാലയങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സഭാവിശ്വാസികള്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാ സഭയിലെ വലിയ കുടുംബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായുള്ള 'ജീവാമൃതം' 2011 ന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയോടുള്ള ആഭിമുഖ്യം കേരളീയരില്‍ കുറഞ്ഞുവരുന്നു. തമിഴ്‌നാടുപോലുള്ള സംസ്‌ഥാനങ്ങളില്‍ അഭ്യസ്‌തവിദ്യര്‍ പോലും കൃഷിചെയ്യുന്നു; സര്‍ക്കാരും പ്രോല്‍സാഹനം നല്‍കുന്നു. ഈ വിഷയത്തില്‍ കേരള സര്‍ക്കാരും ശ്രദ്ധചെലുത്തണം.
മാരകരോഗങ്ങള്‍ വന്നുമരിക്കുമ്പോള്‍ മാത്രം പ്രതിവിധി അന്വേഷിക്കാതെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ജീവനെ നിലനിര്‍ത്താന്‍ ശ്രമിക്കണം. സഭാ വിശ്വാസികളുടെ എണ്ണം കുറയാന്‍ കാരണം സഭയുടെ നിര്‍ദേശങ്ങളില്‍ നിന്ന് വിശ്വാസികള്‍ അകന്നുപോയതുകൊണ്ടാണ്. ജനസംഖ്യാ നിയന്ത്രണത്തിന് കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന സഭാനിര്‍ദേശത്തിനു വിരുദ്ധമായി സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗങ്ങള്‍ക്ക് പിന്നാലെ പോയത് കൊണ്ട് സഭാവിശ്വാസികളുടെ എണ്ണം കുറഞ്ഞു.
ഗര്‍ഭഛിദ്രത്തെയും ഭ്രൂണഹത്യയെയും കത്തോലിക്കാ സഭ എന്നും എതിര്‍ത്തിട്ടുണ്ട്. ദൈവത്തിന്റെ സൃഷ്‌ടിയാണ് ജീവന്‍. അതിനെ നശിപ്പിക്കുന്നത് ദൈവ കല്‍പനകള്‍ക്ക് എതിരാണ്. കുടുംബസംവിധാനമെന്ന പേരില്‍ ഇന്നു നടത്തപ്പെടുന്ന നിയന്ത്രണക്രിയയില്‍ ഒരു ക്രൈസ്‌തവ സഭയും പങ്കുകാരാകരുത്. സഭാ വിശ്വാസികളുടെ എണ്ണം കുറയാതെ നോക്കേണ്ടത് ഭാരതത്തിന്റെ പുരോഗതിക്കുതന്നെയാവശ്യമാണ്.
സുഖസൗകര്യങ്ങള്‍ക്കുവേണ്ടി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കരുത്. മനുഷ്യസമൂഹത്തിന്റെ മഹത്വം ക്രൈസ്‌തവ സംസ്‌കാരത്തിലൂടെ നേടിയെടുക്കാന്‍ സഭാവിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും അതിനുള്ള പ്രേരണചെലുത്താന്‍ 'ജീവാമൃത'ത്തിന് കഴിയുമെന്നും ആലഞ്ചേരി പറഞ്ഞു.
കെ.സി.ബി.സി. ഫാമിലി കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷതവഹിച്ചു. കെ.ആര്‍.എല്‍.ബി.സി. ഫാമിലി കമ്മിഷന്‍ ചെയര്‍മാന്‍ റവ. ഡോ. ജോസഫ് കാരിക്കശേരി, മൂവാറ്റുപുഴ രൂപതാ ബിഷപ്പ് ഏബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആറ് ഫാമിലി അപ്പോസ്‌തലേസ് രൂപതാ ഡയറക്‌ടര്‍മാരേയും വിവാഹ ജീവിതത്തിന്റെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അഞ്ചില്‍ കുറയാത്ത മക്കള്‍ ജനിച്ച ദമ്പതിമാരെയും ചടങ്ങില്‍ ആദരിച്ചു.

No comments:
Post a Comment