News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 8 November 2011

കോട്ടപ്പടി കല്‍ക്കുന്നേല്‍ യാക്കോബായ പളളിയില്‍ തുലാം 28 പെരുന്നാളിന്‌ നാളെ കൊടിയേറും

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവറുഗീസ്‌ സഹദാ യാക്കോബായ സുറിയാനി പളളിയിലെ തുലാം 28 (ശിലാസ്‌ഥാപന) പെരുന്നാള്‍ ആഘോഷത്തിന്‌ നാളെ കൊടിയേറും. ശ്രേഷ്‌ഠ കാതോലിക്ക മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെയും മാര്‍ക്കോസ്‌ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്തയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ 9,10, 11 തീയതികളില്‍ പെരുന്നാള്‍ ആഘോഷിക്കും.



9-ന്‌ രാവിലെ 7.30-ന്‌ വി. കുര്‍ബാന. 9-ന്‌ വികാരി ഫാ. മാത്യുസ്‌ കുഴിവേലിപ്പുറത്ത്‌ കൊടിയുയര്‍ത്തും. തുടര്‍ന്ന്‌ പളളിയില്‍ നിര്‍മ്മിച്ച രഥത്തിന്റെ ഉദ്‌ഘാടനം. 4 ന്‌ പളളി ഉപകരണങ്ങള്‍ മേമ്പൂട്ടില്‍ നിന്നും ആഘോഷമായി പളളിയ്‌ക്കകത്തേക്ക്‌ കൊണ്ടുപോകും. 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥന മര്‍ക്കോസ്‌ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിക്കും. രാത്രി 9-ന്‌ പ്രദക്ഷിണം, 10.30-ന്‌ കരിമരുന്നു പ്രയോഗം.



10-ന്‌ രാവിലെ 8 മണിക്ക്‌ ശ്രേഷ്‌ഠ കാതോലിക്കബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും പ്രസംഗവും 11-ന്‌ പ്രദക്ഷിണം 12.30-ന്‌ നേര്‍ച്ചസദ്യ, 2-ന്‌ ലേലം, 6-ന്‌ സന്ധ്യാപ്രാര്‍ത്ഥന. 11-ന്‌ രാവിലെ 8-ന്‌ വി.കുര്‍ബാന, 11-ന്‌ നടവരവ്‌ എടുക്കല്‍, 1.30-ന്‌ പളളി ഉപകരണങ്ങള്‍ തിരികെ മേമ്പൂട്ടിലേക്ക്‌ കൊണ്ടുപോകല്‍. 2-ന്‌ കൊടിയിറക്ക്‌. സമാപനം.



പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ വികാരി ഫാ. മാത്യുസ്‌ കുഴിവേലിപ്പുറത്ത്‌ , സഹവികാരി ഫാ. വറുഗീസ്‌ മാലിയില്‍, ട്രസ്‌റ്റിമാരായ വിത്സണ്‍ കെ. കൊറ്റാലില്‍, ജോസ്‌ എന്‍. അബ്രാഹം നടുവത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment