കോലഞ്ചേരി മെഡിക്കല്‍ കോളേജ്: അവകാശവാദമുന്നയിച്ച് യാക്കോബായ വിഭാഗം യോഗംചേര്‍ന്നു
കോലഞ്ചേരി: എംഒഎസ്ഇ മെഡിക്കല്‍ കോളേജ് ആസ്പത്രി തങ്ങള്‍ക്കുകൂടി
അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം യോഗം ചേര്‍ന്നു. യാക്കോബായ
ചാപ്പലിലായിരുന്നു യോഗം.
ആസ്പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്പത്രിനിര്മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.
This comment has been removed by a blog administrator.
ReplyDelete