News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 24 November 2011

പവാറിന്റെ ചെകിട്ടത്തടിച്ച ഹര്‍വീന്ദര്‍ സിംഗ്‌ എന്ന യുവാവിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.

‍‍‍‍‍‍
:
ന്യൂഡല്‍ഹി: കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിനു നേരെ സിഖ്‌ യുവാവിന്റെ കൈയേറ്റം. പവാറിന്റെ ചെകിട്ടത്തടിച്ച ഹര്‍വീന്ദര്‍ സിംഗ്‌ എന്ന യുവാവിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. ഡല്‍ഹിയിലെ പാര്‍ലമെന്‍റ് സ്ട്രീറ്റിലുള്ള എന്‍.ഡി.എം.സി സെന്‍ററില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട്‌ സംസാരിച്ച പവാര്‍ കാറിലേക്ക്‌ മടങ്ങാന്‍ ഒരുങ്ങവേയാണ്‌ ഇയാള്‍ പവാറിന്റെ മുഖത്തടിച്ചത്‌. 'നിങ്ങള്‍ എല്ലാവരും കള്ളന്മാരാണ്‌' എന്ന്‌ ആക്രോശിച്ചുകൊണ്ടാണ്‌ ഇയാളുടെ ആക്രമണം. വിലക്കയറ്റം കാരണം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. നിങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിനു വേണ്ടിതന്നെയാണ് താന്‍ ഇവിടെയെത്തിയതെന്നും ഇയാള്‍ പറഞ്ഞു. ഉടന്‍തന്നെ സുരക്ഷ ഉദ്യോഗസ്‌ഥര്‍ ഇയാളെ പിടിച്ചുമാറ്റി. ഇതിനിടെ സിഖ് വിശ്വാസികള്‍ ഉപയോഗിക്കുന്ന കൃപാല്‍ എടുത്ത് പവാറിനു ​നേരെയുയര്‍ത്തി. പവാറിനൊപ്പമുണ്ടായിരുന്ന ഒരു ഉദ്യോഗസ്‌ഥന്‍ ഹര്‍വിന്ദര്‍ സിംഗിനെ തിരിച്ചടിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്‌. കൂടുതല്‍ പ്രവര്‍ത്തര്‍ വേദിയിലേക്ക്‌ വരുന്നതിനു മുന്‍പ്‌ പോലീസ്‌ ഇയാളെ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി.

കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര ടെലികോംമന്ത്രി സുഖ്‌റാമിനെതിരെ കോടതി പരിസരത്ത്‌ വച്ച്‌ ആക്രമണം നടത്തിയതും താനാണെന്ന്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോകവേ ഇയാള്‍ പറഞ്ഞു. ഇനിയും ഇത്തരം കള്ളന്മാര്‍ക്കു നേരെ ആക്രമണം നടത്തുമെന്നും ഇയാള്‍ ആക്രോശിച്ചു.

സംഭവത്തില്‍ ദുഃഖമുണ്ടെന്ന്‌ ശരദ്‌ പവാര്‍ പറഞ്ഞു. എന്തിനാണ് തന്നെ ആക്രമിച്ചശതന്ന് അറിയില്ല.തനിക്ക് പരുക്കേറ്റിട്ടില്ലെന്നും പവാര്‍ അറിയിച്ചു. അടിയേറ്റ പവാര്‍ ഉടന്‍തന്നെ വീട്ടിലേക്ക്‌ മടങ്ങി. സംഭവത്തില്‍ കോണ്‍ഗ്രസ്‌ അപലപിച്ചു. പവാറിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും പോലീസ്‌ അറിയിച്ചു.

കത്തിയുമായി ഇയാള്‍ കേന്ദ്രമന്ത്രിയുടെ പക്കല്‍ എത്തിയത്‌ വന്‍ സുരക്ഷാവീഴ്‌ചയാണ്‌. അതീവ സുരക്ഷയുള്ള വ്യക്‌തിയാണ്‌ കേന്ദ്രമന്ത്രിയാണ്‌ പവാര്‍. മുന്‍കൂട്ടി പരിശോധന നടത്തിയശേഷം മാത്രമേ പവാറിന്റെ പരിപാടിയിലേക്ക്‌ ആളുകളെ കയറ്റിവിടാറുള്ളൂ.

കുറച്ചുകാലമായി ഇയാള്‍ ഡല്‍ഹിയില്‍ താമസിക്കുന്നയാളാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ പവാറിനെ ആക്രമിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് കന്പനി നടത്തുന്നയാളാണെന്നും പോലീസ് വ്യക്തമാക്കി.

മുന്‍പ്‌ കേന്ദ്രമന്ത്രി പി. ചിദംബരത്തിനു നേരെയും സിഖ്‌ യുവാവിന്റെ ആക്രമണമുണ്ടായ സംഭവമുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന്‌ സിഖ്‌ യുവാവ്‌ ചിദംബരത്തിനു നേരെ ഷൂ എറിയുകയായിരുന്നു.

No comments:

Post a Comment