News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 19 February 2012

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പള്ളി വികാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട്‌ മൂന്നുപേരെ ചടയമംഗലം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ജാമ്യത്തില്‍ വിട്ടയച്ചു.

പുനലൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പള്ളി വികാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട്‌ മൂന്നുപേരെ ചടയമംഗലം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ജാമ്യത്തില്‍ വിട്ടയച്ചു. ആയൂര്‍ നീറായ്‌ക്കോട്‌ നെല്ലിമൂട്ടില്‍ വീട്ടില്‍ വിനോദ്‌, ഇളമാട്‌ തോട്ടാത്തറ ജോതിര്‍ ഭവനില്‍ ബിജോ, ഇടമുളയ്‌ക്കല്‍ പാലവിളപുത്തന്‍വീട്ടില്‍ ശാമുവേല്‍ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്യ്‌ത് വിട്ടയച്ചത്‌. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരത്തു നടന്ന മാനേജിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടമുളയ്‌ക്കല്‍ പാലവിള പുത്തന്‍വീട്ടില്‍ ശാമുവേലിന്‌ വോട്ടുചെയ്‌തില്ലെന്ന്‌ പറഞ്ഞാണ്‌ ഫോണിലൂടെ വരിഞ്ഞവിള ഓര്‍ത്തഡോക്‌സ് പള്ളി വികാരി പൂയപ്പള്ളി വലിയവിള ബംഗ്ലാവില്‍ കോശിജോര്‍ജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞത്‌. പുനലൂര്‍ ഡിവൈ.എസ്‌.പി: കെ.എല്‍.ജോണ്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ചടയമംഗലം എസ്‌.ഐ: ഷാജുകുമാറാണ്‌ അറസ്‌റ്റ്ചെയ്‌തത്‌.

Saturday 18 February 2012

സംഘര്‍ഷം: കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ പൂട്ടി

കോലഞ്ചേരി: സേവന വേതന വ്യവസ്‌ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട്‌ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്‌ചിതകാല സമരം തുടരുന്നതിനിടെ മാനേജ്‌മെന്റ്‌ ആശുപത്രി അടച്ചുപൂട്ടി. ചികിത്സയിലായിരുന്ന 12 രോഗികളെ വിവിധ ആശുപത്രിയിലേക്ക്‌ മാറ്റിയശേഷമാണ്‌ ആശുപത്രി അടച്ചുപൂട്ടിയത്‌. നഴ്‌സുമാരുടെ സമരം ഇന്നലെ 21 ദിവസം പിന്നിട്ടു. നിലവില്‍ ആശുപത്രി ഒ.പി. ബ്ലോക്കിന്‌ മുന്നില്‍ നിന്ന്‌ സമരം നടത്തുന്ന നഴ്‌സുമാരെ അവിടെനിന്ന്‌ മാറ്റാനുളള പോലീസിന്റെ ശ്രമം സംഘര്‍ഷത്തിന്‌ ഇടയാക്കി. സമരം ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം സമരവേദി മാറ്റാമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ യാതൊരു അടിസ്‌ഥാന സൗകര്യവും ഒരുക്കാതെ സമരവേദി മാറ്റാനുളള നീക്കത്തെ നഴ്‌സുമാരും സമരസഹായസമിതി പ്രവര്‍ത്തകരും ചെറുത്തതോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌. പോലീസ്‌ ലാത്തി വീശി. സമരം ചെയ്യുന്ന നഴ്‌സുമാരില്‍പ്പെട്ട കറുകപ്പിളളി സ്വദേശി ലിന്‍സി ജോര്‍ജ്‌ (24)ന്‌ പരുക്കേറ്റു. ഒടുവില്‍ പോലീസ്‌ പിന്‍മാറിയതോടെ സമരം പഴയരീതിയില്‍ തുടരുകയും ചെയ്‌തു.

Friday 17 February 2012

8oth Dukhorono feast of St. Ignatius Elias III Celebrated at St. Gregorios JSO Church Dublin, Ireland

8oth Dukhorono feast of St. Ignatius Elias III at St. Gregoriose JSO Church, New Delhi

New Delhi: 80th Dhukrono of St. Ignatious Elias-III of Manjanikkara celebrated at St.Gregoriose JSO Church, New Delhi. Hundreds of faithful were attended the "Padhayathra" to the church

8oth Dukhorono feast of St. Ignatius Elias III at St. Ignatius JSO Church, Bangalore on 18th & 19th 2012

Bangalore: 80th Dukhorono of St.Ignatius Elias III at St.Ignatius JSO Church bangalore on 18th & 19th feb 2012. H.G. Mor Gregorios Joseph Hon. Secretary for the Holy Episcopal Synod in India & Metropolitan of Kochi Diocese, H.G. Mor Osthatheos Pathrose Metropolitan of Bangalore Diocese and H.G Mor Antheemos Mathews Metropolitan will be the chief celebrant of this year's perunnal.

Thursday 16 February 2012

കഞ്ഞിക്കുഴി കാതൊലിക്കെ ഈ പാവം നേഴ്സ് മാരുടെ കണ്ണുനീര്‍ കാണുന്നില്ലേ

കോലഞ്ചേരി മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ സമരം 20ാം ദിവസത്തിലേക്ക്.ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഒരു സ്ഥാപനം ഏന്നു പറയുമ്പോഴും ഏന്തുകൊണ്ട്‌ ഈ സമരം അവസനിപിക്കാന്‍ സഭയുടെ ഭാഗത്ത്‌ നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. കോലഞ്ചേരി പള്ളിയില്‍ നിരാഹാരം കിടക്കാനും പള്ളി പിടികാനും നടത്തുന്ന ചര്‍ച്ചകളുടെ പകുതി സമയം വേണ്ടി വരുമോ ഈ ദൈവത്തിന്‍റെ മലഹമാരുടെ പ്രശ്നം തിര്‍ക്കാന്‍...? സഭയ്ക്ക് ഏല്ലാം നിയമത്തിന്‍റെ വഴിക്ക് പോവാന്‍ അന്ന് താല്പര്യം ഏങ്കില്‍ ഏന്തിനു പള്ളി പടിക്കല്‍ സമരം നടത്തി സര്‍ക്കാരിനെ വെല്ലുവിളിച്ചു?? മിനിമം വേതനം മാത്രം അവിശ്യപെടുന്ന നേഴ്സ്- മാരുടെ പ്രശനം കണ്ടില്ല ഏന്നു പിതകന്മാര്‍ നടികുന്നത് ഏന്തിനു വേണ്ടി അന്ന്....? കഴിഞ്ഞ 20- ദിവസം ആയി അവിടെ സമരം ചെയുന്നവരില്‍ സഭമക്കളും ഉണ്ട്...അത് നിങ്ങള്‍ കാണുന്നില്ല. പാവം നേഴ്സ്-മാര്‍ ജിവികാനും കൂടി അന്ന് ഈ സമരം നടത്തുന്നത്. 3000/- രൂപ ഒരു കുര്‍ബാന ചൊല്ലിയാല്‍ അച്ചന്മാര്‍ക്ക് കിട്ടുന്ന കാലം അന്ന് ഇത് കൂടാതെ മാസശമ്പളം, ടി ഏ, ഓര്‍മ്മകുര്‍ബനയ്ക്കും സന്തോഷത്തിനും വേറെ കയിമടക്കു, സഞ്ചരിക്കാന്‍ കാര്‍, ഭാര്യക്ക് സഭ സ്ഥാപനത്തില്‍ ജോലി ഏല്ല സ്വകാര്യവും ...അപ്പോള്‍ അന്ന് പക്കലും രാത്രിയും രോഗിക്കളുടെ വേദനകളില്‍ കുട്ടിരിക്കുന്ന പാവം നേഴ്സ് മാരുടെ "പിച്ച - ചട്ടിയില്‍"(മാസശംബളം 1500-5000) കയിട്ടുവരി കുറെ സഭ സ്നേഹികള്‍ സഭയെ വളര്‍ത്തുനത്.... വേദനകളില്‍ ആശ്വസ്പികുകയും ആപത്തുകളില്‍ സഹായികുകയും പ്രാര്‍ത്ഥിക്കുകയും ചെയുന്നവര്‍ അന്ന് യഥാര്‍ത്ഥ ദൈവവിശ്വാസികള്‍... അല്ലാതെ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ചൊല്ലി ഒരു പ്രസംഗം നടത്തി അതുകഴിഞ്ഞ് വിഭവ സമൃദ്ധം ആയി ആഹാരം കഴിച്ചു പവപെട്ടവന്റെ വേദനകളില്‍ തിരിഞ്ഞു നോക്കാത്ത ആളുകളെകള്‍ ഏത്ര നല്ലവരാണ് ഈ പാവം നേഴ്സ്-മാര്‍.... ഇനിയും ഏത്ര കാലം ഓര്‍ത്തഡോക്‍സ്‌ സഭയും ആശുപത്രി മുതലാളിമാരും കണ്ണടച്ചു ഇരുട്ടക്കും... ഇനിയെങ്കിലും ഈ അനിതികേതിരായി സഭമക്കളും ഈ സമുഹവും ഉണരണം. ഈ സമരം ആരെയും തോല്പിക്കാന്‍ അല്ല.... ജിവിത പ്രരപ്ധങ്ങള്‍ക്ക് മുന്‍പില്‍ നടുവുകുനിച്ച്‌ മരിക്കാര്‍ആയവരുടെ നിലനില്പിന്നു വേണ്ടിയുള്ള പോരാട്ടം അന്ന് ...വിജയം വരെ ഞങ്ങള്‍ പോരാടും....ഒപ്പം നിറപുഞ്ചിരിയോടെ നിങ്ങളുടെ വേദനകളില്‍ ഞങ്ങള്‍ ഉണ്ടാക്കും നിങ്ങളുടെ സ്വന്തം ദൈവത്തിന്‍റെ മലഹമാര്‍.

പിള്ള സഭയെ ഉപദേശിക്കണ്ട-യാക്കോബായ നിരണം ഭദ്രാസനം

തിരുവല്ല: യാക്കോബായ സഭയെ ആര്‍.ബാലകൃഷ്ണപിള്ള ഉപദേശിക്കേണ്ടെന്ന് നിരണം ഭദ്രാസന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. പ്രമുഖ ദൈവശാസ്ത്രജ്ഞനും അഖില ലോക സഭാ കൗണ്‍സില്‍ അംഗവുമായ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ ബാലകൃഷ്ണപിള്ള അവഹേളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് നിരണം ഭദ്രാസനത്തിന്റെ സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഫിലിപ്പ് അറിയിച്ചു

മക്കള്‍ പിഴച്ചു പോയാല്‍ അതിനു ഇവിടുത്തെ ക്രിസ്ത്യാനികള്‍ അല്ല ഉത്തരവാദി.

പറവൂര്‍: ക്രൈസ്തവസഭകളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അവകാശമില്ലെന്നും അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ച പ്രസ്താവന അപലപനീയമാണെന്നും യാക്കോബായ സുറിയാനി സഭ യൂത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാവരാലും ആദരിക്കപ്പെടുന്ന നിരണം ഭദ്രാസനാധിപനായ ഡോ. ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്തയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന നടപടി തീര്‍ത്തും അപലപനീയംതന്നെയെന്ന് കേന്ദ്ര ജന. സെക്രട്ടറി ബിജു സ്‌കറിയ, കെ.സി. പോള്‍, ബൈജു മാത്തറ, റജി പി. വര്‍ഗീസ്, ജോസ് സ്ലീബാ, സിനോള്‍ വി. സാജു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ എല്ലാ നടപടികളോടും പൂര്‍ണമായി പിന്തുണച്ച് മുന്നോട്ടുപോകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Wednesday 15 February 2012

സമൂഹത്തിന്റെ അഖന്ടതയെയും മതെതരത്വതെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്ര ശക്തികളെ ഒറ്റപ്പെടുത്തുക

പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത്

പലിശ വാങ്ങുന്ന ബ്രാഹ്മണനെ ശൂദ്രനെപ്പോലെ ഗണിക്കേണ്ടതാണെന്ന് മനുസ്മൃതി പറയുന്നു. പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത് എന്ന് ബൈബിളില്‍ പറയുന്നുണ്ട് (ആവര്‍ത്തന പുസ്തകം 23.19).

ബാല കൃഷ്ണ പിള്ളേ തനിക്കു മാപ്പില്ല...

എണ്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള അച്ചു മാമനെ "കാമ ഭ്രാന്തന്‍ "എന്ന് വിളിച്ച ബാല കൃഷ്ണ പിള്ളയുടെ മകനെ നിലക്ക് നിറുത്തിയിട്ടു മതി പിള്ളേ ഇവിടെ ക്രിസ്ത്യാനികളെ ഉപദേശിക്കാന്‍ വരാന്‍,,,മക്കള്‍ പിഴച്ചു പോയാല്‍ അതിനു ഇവിടുത്തെ ക്രിസ്ത്യാനികള്‍ അല്ല ഉത്തരവാദി....ഇന്ന് ഒരു മെത്രാചനോട് "ചുവന്ന കുപ്പായം ഊരാന്‍ "പറയാന്‍ മാത്രമുള്ള ധൈര്യം കിട്ടിയത് കഴിഞ്ഞ മാസങ്ങളില്‍ ജയിലില്‍ കിടന്നു ഗോതമ്പുണ്ട തിന്നപ്പോള്‍ കിട്ടിയതാണോ??ആദ്യം സ്വയം നന്നാകൂ ,,,പിന്നെ മക്കളെ നന്നാക്കൂ ,,,അത് കഴിഞ്ഞു സ്വന്തം ഈര്‍ക്കിലി പാര്‍ട്ടിയെയും ശുദ്ധി ചെയ്തിട്ട് മതി...ഇവിടെയുള്ള ക്രിസ്ത്യാനികളെ നന്നാക്കാന്‍ നടക്കാന്‍....പരസ്യമായി മെത്രാപ്പോലിതയോട് "ചുവന്ന കുപ്പായം "ഊരാന്‍ പറഞ്ഞ ബാല കൃഷ്ണ പിള്ള പരസ്യമായി തന്നെ മാപ്പ് പറയുക...ഇത് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിനോടുള്ള വെല്ലുവിളി തന്നെയാണ്...ബാല കൃഷ്ണ പിള്ളേ തനിക്കു മാപ്പില്ല...

തീരം മുതല്‍ മറ്റു പല അഗതി മന്ദിരങ്ങളും നോക്കി നടത്തുന്ന കൂറിലോസ് തിരുമേനിയുടെ ചെരുപ്പിന്റെ വാറ് പോലും തൊടാന്‍ യോഗ്യത ഇല്ലാത്ത ആള് ബാലകൃഷ്ണ പിള്ള

തീരം മുതല്‍ മറ്റു പല അഗതി മന്ദിരങ്ങളും നോക്കി നടത്തുന്ന കൂറിലോസ് തിരുമേനിയുടെ ചെരുപ്പിന്റെ വാറ് പോലും തൊടാന്‍ യോഗ്യത ഇല്ലാത്ത ആള് ബാലകൃഷ്ണ പിള്ള

കോലഞ്ചേരിയില്‍ നഴ്‌സുമാര്‍ക്ക്‌ സമാധാനപരമായ സമരത്തിനു സൗകര്യം നല്‍കണം: കോടതി

കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക്‌ സമാധാനപരമായി സമരം ചെയ്യുന്നതിന്‌ ആശുപത്രിക്കുള്ളില്‍ സ്‌ഥലസൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. കെട്ടിടത്തില്‍നിന്ന്‌ അമ്പത്‌ മീറ്റര്‍ അകലത്തില്‍ സൗകര്യം അനുവദിക്കണമെന്നാണ്‌ ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശം. മെഗാഫോണ്‍ ഉപയോഗിക്കുന്നത്‌ കോടതി വിലക്കി. നിയമാനുസൃതമായ കുറഞ്ഞ വേതനം നല്‍കുന്നുണ്ടോയെന്ന്‌ വ്യക്‌തമാക്കി മാനേജ്‌മെന്റ്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. പോലീസ്‌ സംരക്ഷണം തേടി മാനേജ്‌മെന്റും രോഗിയായ വെള്ളിയാമറ്റം സ്വദേശി ജോസും സമര്‍പ്പിച്ച ഹര്‍ജികളാണ്‌ കോടതി പരിഗണിച്ചത്‌

Monday 13 February 2012

സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുവാനും നിയന്ത്രിക്കുവാനും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും സഭാ സമിതികളും ഉണ്ടെന്നും അതിനപ്പുറമായി ആരും പ്രവര്‍ത്തിക്കേണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

യാക്കോബായ സഭയില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കുവാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്നതായി സംശയിക്കുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അല്‍മായവേദി എന്ന പേരില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കുന്നതിന്റെ പിറകില്‍ ലക്ഷ്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ അംഗീകാരമോ ഔദ്യോഗിക പരിവേഷമോ ഇല്ലാത്ത അല്‍മായവേദിയുടെ പേരില്‍ ഇറങ്ങുന്ന വാര്‍ത്തകള്‍ യാക്കോബായ സഭയുമായി ഒരുതരത്തിലും ബന്ധമുള്ളതല്ലെന്നും ശ്രേഷ്ഠ ബാവ അറിയിച്ചു. സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുവാനും നിയന്ത്രിക്കുവാനും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും സഭാ സമിതികളും ഉണ്ടെന്നും അതിനപ്പുറമായി ആരും പ്രവര്‍ത്തിക്കേണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

The Indian Orthodox Gundas tried to close the gates of Thrikkunath Jacobite Seminary locking hundreds of faithfuls who came to pray at the cemetry. One of the Jacobite believer was admitted with injuries caused by IOC goons. Timely intervention by Police averted a major standoff and enquiry about the IOC miscreants has started.

The Indian Orthodox Gundas tried to close the gates of Thrikkunath Jacobite Seminary locking hundreds of faithfuls who came to pray at the cemetry. One of the Jacobite believer was admitted with injuries caused by IOC goons. Timely intervention by Police averted a major standoff and enquiry about the IOC miscreants has started.

Vathakkattil Mathews of Indian Orthodox group playing the dirty game with his fathers dead body at Piravom St. Mary's JSOC

Vathakkattil Mathews of Indian Orthodox group playing the dirty game with his fathers dead body at Piravom St. Mary's JSOC

ചെഗുവേരയുടെ ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന്‌ പറഞ്ഞിട്ടില്ല: മോര്‍ കൂറിലോസ്‌

കോട്ടയം:യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം ചെഗുവേരയുടെ ചിത്രവും തന്റെ പൂജാമുറിയലുണ്ടെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത തികച്ചും അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.സി.പി.എം.സമ്മേളനനഗരിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കാണുന്നതിനിടെ വാര്‍ത്താലേഖകര്‍ സമീപിച്ചപ്പോള്‍ തനിക്കു പണ്ടു സമ്മാനമായി ലഭിച്ച അംബേദ്‌കറുടെയും ചെഗുവേരയുടെയും മറ്റും ചിത്രങ്ങള്‍ തന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ടെന്നു മാത്രമാണു പറഞ്ഞത്‌.ഈ ചിത്രങ്ങള്‍ മാത്രമല്ല,തനിക്കു പുരസ്‌കാരമായും മറ്റും ലഭിച്ച ഒട്ടനവധി ചിത്രങ്ങള്‍ സ്വീകരണമുറിയിലുണ്ട്‌.ഈ വസ്‌തുതയാണു പറഞ്ഞത്.എന്നാല്‍ ഇതു റിപ്പോര്‍ട്ട്‌ ചെയ്‌ത ചില മാധ്യമപ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രവും യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം താന്‍ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു തെറ്റിദ്ധാരണവരത്തക്കവിധമാണു വാര്‍ത്ത നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു

Saturday 11 February 2012

മഞ്ഞനിക്കര പെരുന്നാള്‍: പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിസംഘം എത്തി

നെടുമ്പാശ്ശേരി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോന പെരുന്നാളിന് പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിസംഘം എത്തി. വ്യാഴാഴ്ച രാവിലെ എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് വിമാനത്തില്‍ ദമാസ്‌ക്കസില്‍ നിന്നെത്തിയ 20 പേരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ വരവേറ്റു. ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ മാക്ലിമീസ്, ലണ്ടന്‍ പാത്രിയര്‍ക്കല്‍ വികാര്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ എത്തിയിട്ടുള്ളത്. പരിശുദ്ധ ഏല്യാസ് ബാവയുടെ കുടുംബാംഗങ്ങളും സംഘത്തിലുണ്ട്. ഇന്ത്യയില്‍ കബറടങ്ങിയിട്ടുള്ള ഏക അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയാണ് പരിശുദ്ധ ഏല്യാസ് തൃതീയന്‍. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് , സ്ലീബ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, സഭാ മാനേജിങ് കമ്മിറ്റി അംഗം സി.വൈ. വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാത്രിയര്‍ക്കാ പ്രതിനിധി സംഘത്തിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സംഘം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലേക്ക് പോയി. ഒരാഴ്ച കേരളത്തിലുണ്ടാകും.

Manjinikkara Pilgrimage 2012

പ്രാര്‍ഥനാ മന്ത്രങ്ങളുടെ പുണ്യത്തില്‍ ഭക്‌തിസാഗരമായി മഞ്ഞനിക്കര

മഞ്ഞനിക്കര: അന്ത്യോക്യയിലെ പുണ്യാളന്റെ അനുഗ്രഹം തേടിയെത്തിയ ആയിരങ്ങള്‍ക്ക്‌ വിശ്വാസത്തിന്റെ പാരമ്യതയില്‍ മഞ്ഞനിക്കരയിലേക്കുളള പാതയോരങ്ങളില്‍ സ്വീകരണം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഓമല്ലൂര്‍ കുരിശിങ്കല്‍ തീര്‍ഥാടകര്‍ സംഗമിച്ചു. പെരുന്നാള്‍ കമ്മിറ്റിയുടേയും ഓമല്ലൂര്‍ പൗരാവലിയുടെയും നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. വടക്കന്‍ ഭദ്രാസനങ്ങളിലെ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന കാല്‍നട തീര്‍ഥയാത്രയെ ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, ഡോ.ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, കുര്യാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌, കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, സഖറിയാസ്‌ മാര്‍ പീലക്‌സിനോസ്‌, സഖറിയാസ്‌ മാര്‍ പോളിക്കാര്‍പ്പസ്‌ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ ആശീര്‍വദിച്ച്‌ മഞ്ഞനിക്കരയിലേക്ക്‌ ആനയിച്ചു. ഹൈറേഞ്ച്‌, റാന്നി മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും തെക്കന്‍ ഭദ്രാസനങ്ങളിലെ ദേവാലയങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ക്കും സ്വീകരണം നല്‍കി. തീര്‍ഥാടകസംഘങ്ങളെ മഞ്ഞനിക്കരയില്‍ ദയറാ തലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തമാരുടെയും ദയറാ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. മഞ്ഞനിക്കരയില്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ കബര്‍ മുത്തിയാണ്‌ തീര്‍ഥയാത്രയ്‌ക്ക് പരിസമാപ്‌തിയായത്‌. രാവിലെ ദയറാ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും വൈകുന്നേരം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും കബറിങ്കല്‍ ധൂപപ്രാര്‍ഥയും നടന്നു. വൈകുന്നേരം നടന്ന തീര്‍ഥയാത്രാ സമാപന സമ്മേളനത്തില്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. അന്ത്യോക്യയില്‍ നിന്നും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ സഖാ പ്രഥമന്‍ ബാവയുടെ പ്രതിനിധിയായി എത്തിയ ബെയ്‌റൂട്ട്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ദാനിയേല്‍ ഖൂറിയ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ യൂലിയോസ്‌ ബാവയുടെ അമ്പതാമത്‌ ഓര്‍മപ്പെരുന്നാളിനോടുബന്ധിച്ച അുസ്‌മരണവും സമ്മേളത്തില്‍ ഉണ്ടായിരുന്നു. പേട്രിയര്‍ക്കല്‍ അസിസ്‌റ്റന്റ്‌ മെത്രാപ്പോലീത്ത മാര്‍ പീലക്‌സിനോസ്‌ മത്യാസ്‌ നയീസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ മഞ്ഞനിക്കര ദയറായില്‍ എത്തി കബറിങ്കല്‍ പ്രാര്‍ഥിച്ചു. ദയറാതലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസിന്റെ തേൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശ്രേഷ്‌ഠ കാതോലിക്കാ തോമസ്‌ പ്രഥമന്‍ ബാവയെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നിനു ദയറാ കത്തീഡ്രലില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തിലും അഞ്ചിനു ദയറാ കത്തീഡ്രലില്‍ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടക്കും. എട്ടിനു പെരുന്നാള്‍ കുര്‍ബാനയ്‌ക്കു പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധികളായെത്തിയ മെത്രാപ്പോലീത്തമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

Thursday 9 February 2012

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലുംനഴ്‌സുമാര്‍ നടത്തുന്ന സമരം തുടരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരിയില്‍ ബിജെപി, ശിവസേന പൗരസമിതി എന്നിവര്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

യേശു ക്രിസ്തുവെന്ന് സിപിഐ(എം) അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നുംയാക്കോബായ മെത്രാപൊലീത്ത ഗ്രിഗോറിയോസ് മാര്‍ കുറിലോസ് പറഞ്ഞു

ക്രെസ്തവ സഭകള്‍ ക്രിസ്തുവിന്റെ ആശയങ്ങള്‍ വെടിഞ്ഞതുകൊണ്ടാണ് ക്രിസ്തുവിനെ വിപ്ലവകാരിയായി ചിത്രീകരിച്ചതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതെന്ന് യാക്കോബായ മെത്രാപൊലീത്ത ഗ്രിഗോറിയോസ് മാര്‍ കുറിലോസ് പറഞ്ഞു.ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് യേശു ക്രിസ്തുവെന്ന് സിപിഐ(എം) അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മാര്‍ കുറിലോസ് പറഞ്ഞു.

മഞ്ഞിനിക്കരയിലെ കബറിങ്കലേക്ക് കാല്‍നടതീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം

മഞ്ഞിനിക്കരയിലെ കബറിങ്കലേക്ക് കാല്‍നടതീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം. കാലംചെയ്ത പരിശുദ്ധനോടുള്ള അപേക്ഷകളും പ്രാര്‍ത്ഥനാഗീതങ്ങളുമായി മഞ്ഞിനിക്കരയിലെ കബറിങ്കലേക്ക് കാല്‍നടതീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി ആയിരങ്ങളാണ് കാതങ്ങള്‍ താണ്ടി കാല്‍നടയായെത്തുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന കാല്‍നട തീര്‍ത്ഥാടകര്‍ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ മഞ്ഞിനിക്കരയിലെ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കബറിങ്കലെത്തും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കും. പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അന്ത്യോഖ്യാ പ്രതിനിധി ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് മോര്‍ ക്ലീമിസ് ദാനിയേല്‍ ഖൂറിയ ശനിയാഴ്ച മഞ്ഞിനിക്കരയിലെത്തും.

മഞ്ഞനിക്കര തീര്‍ഥയാത്രയ്‌ക്കു സ്വീകരണം

കോട്ടയം: മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്ക് കോട്ടയം നഗരാതിര്‍ത്തിയില്‍ നഗരസഭയുടേയും തീര്‍ഥാടന സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ ഹൃദ്യമായ വരവേല്‍പ്‌ നല്‍കി. സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, വൈസ്‌ ചെയര്‍മാന്‍ മായക്കുട്ടി ജോണ്‍, ഷെവ. ജോണ്‍ ജോണ്‍ പരുവക്കല്‍, ഫാ. പി.വി. ജോണ്‍ പുന്നമറ്റം, കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, എന്‍.എസ്‌. ഹരിശ്‌ചന്ദ്രന്‍, അജിത്‌ കുരുവിള, ഡോ. കമാണ്ടര്‍ വി.ടി. ജെയ്‌ക്കബ്‌, ജോര്‍ജുകുട്ടി കോണത്താറ്റ്‌, ഉമയന്നൂര്‍ വേങ്കടത്ത്‌ മനോജ്‌ മാത്യു, അനില്‍ ഫിലിപ്പ്‌, തോമസ്‌ കുമരകം തുടങ്ങിയവര്‍ തീര്‍ഥയാത്രയെ സ്വീകരിച്ചു. *മണര്‍കാട്‌: കിഴക്കന്‍ മേഖലാ മഞ്ഞനിക്കര തീര്‍ഥാടകര്‍ക്ക്‌ മണര്‍കാട്‌ പൗരാവലി കവലയില്‍ സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കെ. കോര, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാബു ചെറിയാന്‍, ഗ്രാമപഞ്ചായത്തംഗം സഖറിയാ കുര്യന്‍, എം.ഡി. സാമുവേല്‍ തുടങ്ങിയവര്‍ മഞ്ഞനിക്കര തിരുമേനിയുടെ ഛായാചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.

Wednesday 8 February 2012

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ വാര്‍ഷിക വൈദീക സമ്മേളനം

ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ വൈദീകരുടെ വാര്‍ഷിക സമ്മേളനവും റിട്രീറ്റും ഈ മാസം ഒന്‍പതു മുതല്‍ ഡാളസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കും. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത, മാത്യൂസ്‌ തോമസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, വേദശാസ്‌ത്ര വാഗ്മികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ക്ലെര്‍ജി കൗണ്‍സില്‍ സെക്രട്ടറി റവ. മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പയുടെ സ്വാഗത പ്രസംഗത്തിനുശേഷം യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ പ്രഭാഷണവും നടത്തും.

ലിറ്റര്‍ജിക്കല്‍ ആന്‍ഡ്‌ സാക്രമെന്റല്‍ മ്യൂസിക്‌ സെഷനില്‍ റവ.സജി കുര്യാക്കോസ്‌ ഗാന പരിശീലനം നല്‍കും. റവ. ചെറിയാന്‍ മൂഴിയില്‍, റവ.ഫാ. സജു ജോര്‍ജ്‌, റവ.ഡോ. പോള്‍ പറമ്പത്ത്‌ എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും. 11ന്‌ രാവിലെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ശേഷം വാര്‍ഷിക വൈദീക സമ്മേളനം അവസാനിക്കും. ഡാളസ്‌ സെന്റ്‌ മേരീസ്‌ പള്ളി വികാരി റവ. പോള്‍ തോട്ടയ്‌ക്കാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. ജോബി ജോര്‍ജ്‌ , ബിജു ചെറിയാന്‍ എന്നിവര്‍ അറിയിച്ചതാണിത്‌.

News

http://www.malankarasyriacvoice.com/2012/News/coorilos_feb_08.jpg

News

http://www.malankarasyriacvoice.com/2012/News/polycarpos_feb_08.jpg

Tuesday 7 February 2012

ക്രിസ്തുവിന്റെ ചിത്രത്തിന് കീഴില്‍ ഇരുന്ന് കോഴവാങ്ങുന്നവരാണ് ഓര്‍ത്തഡോക്‍സ്‌ കാര്‍

വിവാദങ്ങള്‍ക്ക്‌ പിന്നില്‍ ക്രിസ്‌ത്യാനിയെ അറിയാത്ത പള്ളി സ്‌നേഹികള്‍: വീഎസ്‌

തിരുവനന്തപുരം: യേശുവിന്റെ ജീവിതം തങ്ങള്‍ക്കും വഴികാട്ടിയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. സിപിഎം സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുവിന്റെ പോസ്‌റ്റര്‍ വച്ചത്‌ പാര്‍ട്ടി പ്രചാരണത്തിനല്ല. യേശു വ്യവസ്‌ഥയെ വെല്ലുവിളിച്ച വിമോചന നായകനാണ്‌ . എന്നാല്‍ നഴ്‌സുമാര്‍ക്ക്‌ ശംബളം നിഷേധിക്കുന്ന ആശുപത്രികളും സ്വാശ്രയ കോളജുകളുമാണ്‌ ചിലര്‍ക്ക്‌ മതം. യേശുവിനെയും ക്രിസ്‌ത്യാനിയെയും അറിയാത്ത പള്ളി സ്‌നേഹികളാണ്‌ വിവാദങ്ങള്‍ക്ക്‌ പിന്നില്‍. മതത്തെയല്ല, മതമൗലികവാദത്തെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു . ദാവൂദ്‌ ഇബ്രാഹിമുമായി ബന്ധമുള്ള വെറുക്കപ്പെട്ടര്‍ കേരളത്തിലുണ്ടെന്ന്‌ എന്‍ഐഎക്ക്‌ വിവരം ലഭിച്ചതായി വാര്‍ത്തകളുണ്ട്‌ . അന്വേഷിച്ച്‌ സത്യം കണ്ടെത്തണം. യുഡിഎഫ്‌ വര്‍ഗീയ സാമുദായി ശക്‌തികളെ പ്രീണിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു

Monday 6 February 2012

ക്രിസ്തുവിന്റെ ചിത്രത്തിന് കീഴില്‍ ഇരുന്ന് കോഴവാങ്ങുന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ യേശുവിന്റെ ചിത്രം ഉപയോഗിച്ചതില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ജസ്റ്റിസ് കെടി തോമസ്

ക്രിസ്തുവിന്റെ ചിത്രത്തിന് കീഴില്‍ ഇരുന്ന് കോഴവാങ്ങുന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ യേശുവിന്റെ ചിത്രം ഉപയോഗിച്ചതില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ജസ്റ്റിസ് കെടി തോമസ്

കണ്യാട്ടുനിരപ്പുപള്ളി: ഭൂരിപക്ഷത്തിന് അവസരം നല്‍കണം -ശ്രേഷ്ഠ ബാവ

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ഭൂരിപക്ഷത്തിന് അവസരം നല്‍കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളിയില്‍ 22-ാം ദിവസത്തെ പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. ഭൂരിപക്ഷത്തിന് ആരാധനാസ്വാതന്ത്ര്യം നല്‍കാതെയുള്ള നീതിനിഷേധം അംഗീകരിക്കാനാവില്ലെന്നും ബാവ ചൂണ്ടിക്കാട്ടി. ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ അന്തിമോസ്, കുര്യാക്കോസ് മോര്‍ ക്ലീമ്മിസ്, വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴി, ഫാ. വര്‍ഗീസ് പനച്ചിയില്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Dissdent faction follower attacked and damaged car of Dr. Mor Ivanious Mathews of Kandanad Diocese

Dissdent faction follower attacked and damaged car of Dr. Mor Ivanious Mathews of Kandanad Diocese

Sunday 5 February 2012

മഞ്ഞനിക്കര തീര്‍ഥയാത്രയ്‌ക്ക് നാളെ തുടക്കമാകും

തൊടുപുഴ: മാര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 80-ാമത്‌ ഓര്‍മപ്പെരുന്നാള്‍ ഇന്നു മുതല്‍ 11 വരെ ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞനിക്കര തീര്‍ഥയാത്ര നാളെ ആരംഭിക്കും. വിശുദ്ധന്റെ മഞ്ഞനിക്കരയിലെ കബറിങ്കലേക്കുള്ള കാല്‍നട തീര്‍ഥയാത്ര നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിനു പരിശുദ്ധന്റെ തിരുശേഷിപ്പ്‌ സ്‌ഥിതി ചെയ്യുന്ന അമയപ്ര സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍നിന്നു വികാരിയുടെ നേതൃത്വത്തില്‍ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം പുറപ്പെട്ട്‌ നാലുമണിയോടെ ഉടുമ്പന്നൂര്‍ മാര്‍ ഇഗ്നാത്തിയോസ്‌ സുവിശേഷാലയത്തില്‍ എത്തിച്ചേരും. അവിടെനിന്നു 4.15 ന്‌ ഇടമറുക്‌ മാര്‍ ഗ്രിഗോറിയോസ്‌, കട്ടിക്കയം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളികളിലെ തീര്‍ഥയാത്രാ സംഘവും മൂന്നിന്‌ തിരുശേഷിപ്പ്‌ സ്‌ഥാപിച്ചിരിക്കുന്ന പൂന്തോട്ടം ഏലിയാസ്‌ മാര്‍ ഇഗ്നാത്തിയോസ്‌ മെമ്മോറിയല്‍ ചാപ്പലില്‍നിന്നു പുറപ്പെട്ട തീര്‍ഥയാത്രാ സംഘവും ഇതേസമയംതന്നെ വണ്ണപ്പുറം മാര്‍ ഗ്രിഗോറിയോസ്‌ പള്ളി, മുളപ്പുറം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളി എന്നിവിടങ്ങളിലെ വിശ്വാസികളും കൂടി വൈകുന്നേരം 4.30 ന്‌ കരിമണ്ണൂര്‍ പൗരാവലിയുടെ സ്വീകരണത്തിനുശേഷം എട്ടുമണിയോടെ തൊടുപുഴ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേരും. ഏഴിനു രാവിലെ എട്ടിന്‌ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം തൊടുപുഴ മേഖലയില്‍നിന്നുള്ള എല്ലാ വിശ്വാസികളും യാത്ര പുറപ്പെട്ട്‌ പുതുപ്പരിയാരം കുരിശുപള്ളിയിലെ പ്രാര്‍ഥനയ്‌ക്കും പൗരസമിതിയുടെ സ്വീകരണത്തിനും ശേഷം പെരിയാമ്പ്ര സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ എത്തി പ്രാര്‍ഥനയ്‌ക്കുശേഷം 12.30 ന്‌ വഴിത്തല പൗരസ്വീകരണത്തിനുശേഷം 1.30 ന്‌ മാറിക സെന്റ്‌ തോമസ്‌ യാക്കോബായ പള്ളിയില്‍ എത്തിച്ചേരും. പ്രാര്‍ഥനയ്‌ക്കും വിശ്രമത്തിനും ശേഷം മൂന്നിന്‌ പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളിയില്‍ എത്തി കൂത്താട്ടുകുളം മേഖലയുമായി ചേര്‍ന്ന്‌ തീര്‍ഥയാത്ര തുടരുമെന്ന്‌ ഇവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ റവ. സഖറിയ കോര്‍ എപ്പിസ്‌കോപ്പ നിരപ്പുകണ്ടത്തില്‍, ഫാ. ജോയി പാറനാല്‍, സഭ മാനേജിംഗ്‌ കമ്മിറ്റി അംഗം സാജന്‍ നെടിയശാല, ജയ്‌മോന്‍ കുറുമഠത്തില്‍, എം.സി. സാജു, റോയി മങ്കുഴിയില്‍ എന്നിവര്‍ പങ്കെടുത്തു.

Saturday 4 February 2012

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സമരം

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റല്‍ നഴ്‌സുമാരുടെ സമരം: പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ സമര പന്തലില്‍
2003 മുതല്‍ നഴ്‌സിംഗ്‌ രംഗത്ത്‌ മാറ്റങ്ങള്‍ ആവശ്യപ്പെട്ട്‌ കോടതി കയറിയിറങ്ങിയ വിന്‍സെന്റ്‌ ഇമ്മാനുവേല്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരോടൊപ്പം സമര പന്തലില്‍ പങ്കെടുത്തു. സമരം സജീവമായി തുടരുകയാണ്‌. ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാണ്ട്‌ നിലച്ച മട്ടാണ്‌. എന്തുവന്നാലും സമരത്തില്‍നിന്നും പിന്മാറില്ല എന്നാണ്‌ പ്രദേശിക ഭാരവാഹികള്‍ അറിയിച്ചത്‌. ഡല്‍ഹി നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ കോലഞ്ചേരി നഴ്‌സസ്‌ സമരം തുടരുന്നത്‌. ലൈല പീറ്റര്‍ (സെക്രട്ടറി, നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍) അറിയിച്ചതാണിത്‌.

വന്ദ്യ ഇലവിനാമണ്ണില്‍ ഇ. ഓ തോമസ്‌ കോര്‍ എപിസ്കോപയുടെ ചരമ രജത ജൂബിലി അനുസ്മരണ സമ്മേളനത്തില്‍ നിന്നും

<iframe width="420" height="315" src="http://www.youtube.com/embed/ldO5zBRV_YE" frameborder="0" allowfullscreen></iframe>

കൊള്ളപ്പലിശക്കാരെ യേശുക്രിസ്‌തു ദേവാലയത്തില്‍ നിന്നും ചാട്ടവാറടിച്ചു പുറത്താക്കി

മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആറിന് പുറപ്പെടും

നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 4ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശീര്‍വദിക്കും. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള മോര്‍ ഇഗ്‌നാത്തിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍ നിന്നുമാണ് ദീപശിഖ തെളിക്കുന്നത്. മലബാര്‍ ഭാഗത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരും പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിന് പിന്നിലായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്‍മുള കൂടി 10ന് വൈകീട്ട് തീര്‍ത്ഥയാത്ര മഞ്ഞനിക്കരയിലെത്തിച്ചേരും. പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രയെ സ്വീകരിക്കും.

Friday 3 February 2012

കൊള്ളപ്പലിശക്കാരെ യേശുക്രിസ്‌തു ദേവാലയത്തില്‍ നിന്നും ചാട്ടവാറടിച്ചു പുറത്താക്കി

കൊള്ളപ്പലിശക്കാരെ യേശുക്രിസ്‌തു ദേവാലയത്തില്‍ നിന്നും ചാട്ടവാറടിച്ചു പുറത്താക്കിയെന്നും അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചകനാണ്‌ യേശുവെന്നും പിണറായി പറഞ്ഞു.

കൊള്ളപ്പലിശക്കാരെ യേശുക്രിസ്‌തു ദേവാലയത്തില്‍ നിന്നും ചാട്ടവാറടിച്ചു പുറത്താക്കിയെന്നും അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചകനാണ്‌ യേശുവെന്നും പിണറായി പറഞ്ഞു.

മലങ്കര സഭയിലെ പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി

പെരുമ്പാവൂര്‍: ബഥേല്‍ സുലോക്കോ കത്തീഡ്രലില്‍ മാര്‍ കൗമയുടെ ഓര്‍മപ്പെരുന്നാള്‍ നാല് മുതല്‍ ആറുവരെ ആഘോഷിക്കും

ബഥേല്‍ സുലോക്കോ കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍

Posted on: 03 Feb 2012




.

പെരുന്നാളിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ എട്ടിന് സ്ലീബാ മാര്‍ ഒസ്താത്തിയോസ് ബാവയുടെ കബറിങ്കലേക്ക് തീര്‍ഥയാത്ര നടക്കും. ശനിയാഴ്ച രാവിലെ 10ന് കൊടിയേറ്റ്, വൈകീട്ട് 6.30ന് ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം, ഞായറാഴ്ച രാവിലെ 8.45ന് കുര്‍ബാന, വൈകീട്ട് ആറിന് തോമസ് മാര്‍ അലക്‌സാന്ത്രയാസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, ഏഴിന് പ്രദക്ഷിണം, തിങ്കളാഴ്ച രാവിലെ 8.45ന് അഞ്ചിന്‍മേല്‍ കുര്‍ബാന, 11ന് നേര്‍ച്ചസദ്യ, ഒന്നിന് പ്രദക്ഷിണം എന്നിവയാണ് പരിപാടികള്‍

മണീട് പള്ളിയില്‍ പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും ഒരുക്കങ്ങളായി

പിറവം: മലങ്കര സഭയിലെ പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി. പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍, കുടുംബ യൂണിറ്റുകള്‍ തുടങ്ങിയ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും ഇതോടൊപ്പം നടക്കും. ഓമല്ലൂര്‍ ബാവയെന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവ 1931 മാര്‍ച്ചിലാണ് മലങ്കരയിലെത്തിയത്. അടുത്ത വര്‍ഷം ഫിബ്രവരി 13ന് ബാവ കാലം ചെയ്തു. കാലംചെയ്തതിന്റെ നാല്പതാം ദിവസം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മണീടില്‍നിന്നും ഏഴംഗ സംഘം കാല്‍നടയായി സഞ്ചരിച്ച് മഞ്ഞനിക്കരയിലെത്തിയിരുന്നു. അന്നത്തെ ആ കാല്‍നടയാത്രയുടെ പിന്തുടര്‍ച്ചയാണ് മഞ്ഞനിക്കര തീര്‍ഥയാത്ര. കാലം ചെയ്ത ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച മണീട് സെന്റ് കുര്യാക്കോസ് പള്ളിയെ പാത്രിയാര്‍ക്കീസ് ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഫിബ്രവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇവിടെ പ്രധാന പെരുന്നാള്‍. പെരുന്നാളിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് വികാരി സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തും. വൈകീട്ട് ഏഴിന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികയോഗത്തില്‍ സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പയെ അനുമോദിക്കും. ഫിബ്രവരി അഞ്ചിന് രാവിലെ കുര്‍ബാന. 10.30ന് നെയ്യപ്പ നേര്‍ച്ച എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കുടുംബ സംഗമ റാലി രാത്രി എട്ടിന് കൊല്ലം കലാസംഘത്തിന്റെ നാടകം അസുരഗോളങ്ങള്‍ എന്നിവയുണ്ട്. ആറിന് രാവിലെ എട്ടിന് കുര്‍ബാനയും വൈകീട്ട് ഏഴിന് പ്രദക്ഷിണവും. പ്രധാന പെരുന്നാളായ ഏഴിന് രാവിലെ 8.30ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കും. ഉച്ചയ്ക്ക് 1.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പള്ളിയിലെത്തുന്ന കാല്‍നട തീര്‍ഥാടകര്‍ക്ക് സ്വീകരണം. തുടര്‍ന്ന് 2.45 ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണവും മഞ്ഞനിക്കര തീര്‍ഥയാത്രയും പ്രയാണവും ഡോ. മാത്യൂസ്മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പതാക ആശീര്‍വദിച്ച് നല്‍കി തീര്‍ഥാടകരെ യാത്രയാക്കും.

ശ്രേഷ്ഠബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം

കോലഞ്ചേരി: ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും ശാസ്താംമുകള്‍ വഴി പള്ളി ഗ്രൗണ്ടിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഏലിയാസ് കാപ്പുംകുഴി, റെജി നടുമോളത്ത് എന്നിവര്‍ സംബന്ധിച്ചു.

കേരളത്തിലെ ദേവലോകം കാതോലിക്കയും കൂട്ടരും മുടക്കപെട്ട വട്ടശ്ശേരിയുടെ പിന്‍ഗാമികള്‍ തന്നെയാണ്

കേരളത്തിലെ ദേവലോകം കാതോലിക്കയും കൂട്ടരും മുടക്കപെട്ട വട്ടശ്ശേരിയുടെ പിന്‍ഗാമികള്‍ തന്നെയാണ്...അതാണ്‌ ഒരൊറ്റ യാക്കോബായ രക്തം ഉള്ളവനും ,,,നിന്‍റെ ഒക്കെ കൈമുത്തു വാങ്ങാന്‍ വരാത്തത്...പിഴച്ചുണ്ടായ സ്ത്രീയുടെ മക്കളും പിഴച്ച പിള്ളേര്‍ തന്നെ...അവര്‍ ഒരു ദിവസം പണക്കാര്‍ ആയി എന്നോര്‍ത്ത് പിഴച്ചവന്മാര്‍ അല്ലതാകുമോ??അപ്പോള്‍ പൊതു ജനം വിളിക്കും "പിഴച്ചവന്മാര്‍ ആയ പണക്കാര്‍ "ഒന്നോര്‍ക്കുക നിങ്ങളുടെ മെത്രാന്‍ കക്ഷി സഭക്ക് ഞങ്ങള്‍ അന്ത്യോക്യയുടെ അനുയായികളെ വേണമായിരിക്കാം..സന്തോഷത്തോടു കൂടി പറയട്ടെ...ഞങ്ങളുടെ പാരമ്പര്യ വിശ്വാസത്തെ എതിര്‍ക്കുന്ന ഒരുത്തനെയും ഞങ്ങള്‍ക്ക് വേണ്ട...