News
Wednesday, 1 February 2012
മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോനോ പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയപള്ളി ഒരുങ്ങി. ഇന്ന് സന്ധ്യാനമസ്‌കാരത്തിനുശേഷം ചെമ്പെടുപ്പ് റാസ നടക്കും.
ഓമല്ലൂര്‍: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോനോ പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയപള്ളി ഒരുങ്ങി. ഇന്ന് സന്ധ്യാനമസ്‌കാരത്തിനുശേഷം ചെമ്പെടുപ്പ് റാസ നടക്കും.
വിശ്വാസികള്‍ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയും പിടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ഞിനിക്കര കബറിടത്തില്‍ എത്തിച്ചേരും. ദയറാധിപന്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് പ്രാര്‍ഥിച്ച് ചെമ്പില്‍ അരി നിക്ഷേപിക്കും.
തുടര്‍ന്ന് റമ്പാച്ചന്‍മാരുടേയും വൈദികരുടേയും നേതൃത്വത്തില്‍ റാസയായി പള്ളിയില്‍ എത്തി കുരിശടിയിലെ പ്രാര്‍ഥനയ്‌ക്കുശേഷം അനുപമ ജംഗ്‌ഷനിലുളള പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ബാവയുടെ എണ്ണച്ചായാചിത്രത്തിനുമുന്നില്‍ ചെമ്പ് വെയ്‌ക്കും. 9 വരെ നാനാജാതിമതസ്‌ഥരായ വിശ്വാസികള്‍ ചെമ്പില്‍ നേര്‍ച്ചകാഴ്‌ചകള്‍ അര്‍പ്പിക്കും.
10-ന് പുലര്‍ച്ചെ 4-ന് വൈദികരുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കര ദയറായിലെത്തി ചെമ്പടുപ്പിലേക്ക് തീ പകരാനുളള ദീപശിഖ കബറിടത്തിലെ നിലവിളക്കില്‍നിന്നു കൊളുത്തി ഏറ്റുവാങ്ങി പളളിയിലെത്തിക്കും. പ്രാര്‍ഥനയ്‌ക്കുശേഷം ചെമ്പടുപ്പിലേക്ക് ദീപശിഖയില്‍നിന്നു തീ പകര്‍ന്ന് ഭക്ഷണസാധനങ്ങള്‍ പാകംചെയ്യും.
രാവിലെ 8.30-ന് ദൈവാലയത്തില്‍ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് ബാവയുടെ നാമത്തിലുള്ള കുരിശടിയില്‍ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം 10.30-ന് നേര്‍ച്ചസദ്യ ഉദ്‌ഘാടനം ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment