News
Wednesday, 1 February 2012
മഞ്ഞനിക്കര തീര്‍ത്ഥയാത്ര:പതാക പ്രയാണം രണ്ടിന് ആരംഭിക്കും
മീനങ്ങാടി: പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 80-ാമത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ഫെബ്രുവരി രണ്ടിന് മീനങ്ങാടിയില്‍ നിന്നാരംഭിക്കും. പാത്രീയര്‍ക്കാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് മഞ്ഞനിക്കരയില്‍ ഉയര്‍ത്തുവാനുള്ള പാത്രീയര്‍ക്ക പതാക മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ കബറടത്തിങ്കല്‍ വെച്ച് വ്യാഴാഴ്‌ച്ച രാവിലെ 6.15ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തീര്‍ത്ഥാടക ടീമിന് കൈമാറും. ബിജു ഏലിയാസ്, ടി.കെ എല്‍ദോ എന്നിവര്‍ പതാക ഏറ്റു വാങ്ങും. തുടര്‍ന്ന് ഫാ. കുര്യാക്കോസ് ചീരകത്തോട്ടത്തില്‍, സി.എം തങ്കച്ചന്‍, തീര്‍ത്ഥയാത്രാസംഘം പ്രതിനിധികള്‍, മലബാര്‍ ഭദ്രസനത്തിലെ ഭക്‌തസംഘടന ഭാരവാഹികള്‍, വൈദീക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര വാഹനമാര്‍ഗം വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി അഞ്ചിന് അങ്കമാലിയിലെത്തും. അവിടെ നിന്നും കാല്‍നടയായി യാത്ര തുടര്‍ന്ന് ഫെബ്രുവരി 10ന് വൈകിട്ട് ആറുമണിക്ക് മഞ്ഞിനിക്കരയിലെത്തിച്ചേരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment