News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 9 February 2012

മഞ്ഞനിക്കര തീര്‍ഥയാത്രയ്‌ക്കു സ്വീകരണം

കോട്ടയം: മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്ക് കോട്ടയം നഗരാതിര്‍ത്തിയില്‍ നഗരസഭയുടേയും തീര്‍ഥാടന സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ ഹൃദ്യമായ വരവേല്‍പ്‌ നല്‍കി. സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, വൈസ്‌ ചെയര്‍മാന്‍ മായക്കുട്ടി ജോണ്‍, ഷെവ. ജോണ്‍ ജോണ്‍ പരുവക്കല്‍, ഫാ. പി.വി. ജോണ്‍ പുന്നമറ്റം, കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, എന്‍.എസ്‌. ഹരിശ്‌ചന്ദ്രന്‍, അജിത്‌ കുരുവിള, ഡോ. കമാണ്ടര്‍ വി.ടി. ജെയ്‌ക്കബ്‌, ജോര്‍ജുകുട്ടി കോണത്താറ്റ്‌, ഉമയന്നൂര്‍ വേങ്കടത്ത്‌ മനോജ്‌ മാത്യു, അനില്‍ ഫിലിപ്പ്‌, തോമസ്‌ കുമരകം തുടങ്ങിയവര്‍ തീര്‍ഥയാത്രയെ സ്വീകരിച്ചു. *മണര്‍കാട്‌: കിഴക്കന്‍ മേഖലാ മഞ്ഞനിക്കര തീര്‍ഥാടകര്‍ക്ക്‌ മണര്‍കാട്‌ പൗരാവലി കവലയില്‍ സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കെ. കോര, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാബു ചെറിയാന്‍, ഗ്രാമപഞ്ചായത്തംഗം സഖറിയാ കുര്യന്‍, എം.ഡി. സാമുവേല്‍ തുടങ്ങിയവര്‍ മഞ്ഞനിക്കര തിരുമേനിയുടെ ഛായാചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.

No comments:

Post a Comment