News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 13 February 2012

സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുവാനും നിയന്ത്രിക്കുവാനും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും സഭാ സമിതികളും ഉണ്ടെന്നും അതിനപ്പുറമായി ആരും പ്രവര്‍ത്തിക്കേണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

യാക്കോബായ സഭയില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കുവാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്നതായി സംശയിക്കുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അല്‍മായവേദി എന്ന പേരില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കുന്നതിന്റെ പിറകില്‍ ലക്ഷ്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ അംഗീകാരമോ ഔദ്യോഗിക പരിവേഷമോ ഇല്ലാത്ത അല്‍മായവേദിയുടെ പേരില്‍ ഇറങ്ങുന്ന വാര്‍ത്തകള്‍ യാക്കോബായ സഭയുമായി ഒരുതരത്തിലും ബന്ധമുള്ളതല്ലെന്നും ശ്രേഷ്ഠ ബാവ അറിയിച്ചു. സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുവാനും നിയന്ത്രിക്കുവാനും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും സഭാ സമിതികളും ഉണ്ടെന്നും അതിനപ്പുറമായി ആരും പ്രവര്‍ത്തിക്കേണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

No comments:

Post a Comment