News
Monday, 6 February 2012
കണ്യാട്ടുനിരപ്പുപള്ളി: ഭൂരിപക്ഷത്തിന് അവസരം നല്‍കണം -ശ്രേഷ്ഠ ബാവ
കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ഭൂരിപക്ഷത്തിന് അവസരം നല്‍കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളിയില്‍ 22-ാം ദിവസത്തെ പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. ഭൂരിപക്ഷത്തിന് ആരാധനാസ്വാതന്ത്ര്യം നല്‍കാതെയുള്ള നീതിനിഷേധം അംഗീകരിക്കാനാവില്ലെന്നും ബാവ ചൂണ്ടിക്കാട്ടി. ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ അന്തിമോസ്, കുര്യാക്കോസ് മോര്‍ ക്ലീമ്മിസ്, വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴി, ഫാ. വര്‍ഗീസ് പനച്ചിയില്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment