ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്
ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ വൈദീകരുടെ വാര്‍ഷിക സമ്മേളനവും റിട്രീറ്റും ഈ മാസം
ഒന്‍പതു മുതല്‍ ഡാളസ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍
നടക്കും. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് യല്‍ദോ മോര്‍ തീത്തോസ്
മെത്രാപ്പോലീത്ത, മാത്യൂസ് തോമസ് ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, വേദശാസ്‌ത്ര
വാഗ്മികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ക്ലെര്‍ജി കൗണ്‍സില്‍ സെക്രട്ടറി റവ. മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്‌കോപ്പയുടെ സ്വാഗത പ്രസംഗത്തിനുശേഷം യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ പ്രഭാഷണവും നടത്തും.
ലിറ്റര്‍ജിക്കല്‍ ആന്‍ഡ് സാക്രമെന്റല്‍ മ്യൂസിക് സെഷനില്‍ റവ.സജി കുര്യാക്കോസ് ഗാന പരിശീലനം നല്‍കും. റവ. ചെറിയാന്‍ മൂഴിയില്‍, റവ.ഫാ. സജു ജോര്‍ജ്, റവ.ഡോ. പോള്‍ പറമ്പത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. 11ന് രാവിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വാര്‍ഷിക വൈദീക സമ്മേളനം അവസാനിക്കും. ഡാളസ് സെന്റ് മേരീസ് പള്ളി വികാരി റവ. പോള്‍ തോട്ടയ്‌ക്കാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ജോബി ജോര്‍ജ് , ബിജു ചെറിയാന്‍ എന്നിവര്‍ അറിയിച്ചതാണിത്.

No comments:
Post a Comment