News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 5 February 2012

മഞ്ഞനിക്കര തീര്‍ഥയാത്രയ്‌ക്ക് നാളെ തുടക്കമാകും

തൊടുപുഴ: മാര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 80-ാമത്‌ ഓര്‍മപ്പെരുന്നാള്‍ ഇന്നു മുതല്‍ 11 വരെ ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞനിക്കര തീര്‍ഥയാത്ര നാളെ ആരംഭിക്കും. വിശുദ്ധന്റെ മഞ്ഞനിക്കരയിലെ കബറിങ്കലേക്കുള്ള കാല്‍നട തീര്‍ഥയാത്ര നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിനു പരിശുദ്ധന്റെ തിരുശേഷിപ്പ്‌ സ്‌ഥിതി ചെയ്യുന്ന അമയപ്ര സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍നിന്നു വികാരിയുടെ നേതൃത്വത്തില്‍ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം പുറപ്പെട്ട്‌ നാലുമണിയോടെ ഉടുമ്പന്നൂര്‍ മാര്‍ ഇഗ്നാത്തിയോസ്‌ സുവിശേഷാലയത്തില്‍ എത്തിച്ചേരും. അവിടെനിന്നു 4.15 ന്‌ ഇടമറുക്‌ മാര്‍ ഗ്രിഗോറിയോസ്‌, കട്ടിക്കയം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളികളിലെ തീര്‍ഥയാത്രാ സംഘവും മൂന്നിന്‌ തിരുശേഷിപ്പ്‌ സ്‌ഥാപിച്ചിരിക്കുന്ന പൂന്തോട്ടം ഏലിയാസ്‌ മാര്‍ ഇഗ്നാത്തിയോസ്‌ മെമ്മോറിയല്‍ ചാപ്പലില്‍നിന്നു പുറപ്പെട്ട തീര്‍ഥയാത്രാ സംഘവും ഇതേസമയംതന്നെ വണ്ണപ്പുറം മാര്‍ ഗ്രിഗോറിയോസ്‌ പള്ളി, മുളപ്പുറം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളി എന്നിവിടങ്ങളിലെ വിശ്വാസികളും കൂടി വൈകുന്നേരം 4.30 ന്‌ കരിമണ്ണൂര്‍ പൗരാവലിയുടെ സ്വീകരണത്തിനുശേഷം എട്ടുമണിയോടെ തൊടുപുഴ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേരും. ഏഴിനു രാവിലെ എട്ടിന്‌ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം തൊടുപുഴ മേഖലയില്‍നിന്നുള്ള എല്ലാ വിശ്വാസികളും യാത്ര പുറപ്പെട്ട്‌ പുതുപ്പരിയാരം കുരിശുപള്ളിയിലെ പ്രാര്‍ഥനയ്‌ക്കും പൗരസമിതിയുടെ സ്വീകരണത്തിനും ശേഷം പെരിയാമ്പ്ര സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ എത്തി പ്രാര്‍ഥനയ്‌ക്കുശേഷം 12.30 ന്‌ വഴിത്തല പൗരസ്വീകരണത്തിനുശേഷം 1.30 ന്‌ മാറിക സെന്റ്‌ തോമസ്‌ യാക്കോബായ പള്ളിയില്‍ എത്തിച്ചേരും. പ്രാര്‍ഥനയ്‌ക്കും വിശ്രമത്തിനും ശേഷം മൂന്നിന്‌ പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളിയില്‍ എത്തി കൂത്താട്ടുകുളം മേഖലയുമായി ചേര്‍ന്ന്‌ തീര്‍ഥയാത്ര തുടരുമെന്ന്‌ ഇവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ റവ. സഖറിയ കോര്‍ എപ്പിസ്‌കോപ്പ നിരപ്പുകണ്ടത്തില്‍, ഫാ. ജോയി പാറനാല്‍, സഭ മാനേജിംഗ്‌ കമ്മിറ്റി അംഗം സാജന്‍ നെടിയശാല, ജയ്‌മോന്‍ കുറുമഠത്തില്‍, എം.സി. സാജു, റോയി മങ്കുഴിയില്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment