News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 18 February 2012

സംഘര്‍ഷം: കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ പൂട്ടി

കോലഞ്ചേരി: സേവന വേതന വ്യവസ്‌ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട്‌ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്‌ചിതകാല സമരം തുടരുന്നതിനിടെ മാനേജ്‌മെന്റ്‌ ആശുപത്രി അടച്ചുപൂട്ടി. ചികിത്സയിലായിരുന്ന 12 രോഗികളെ വിവിധ ആശുപത്രിയിലേക്ക്‌ മാറ്റിയശേഷമാണ്‌ ആശുപത്രി അടച്ചുപൂട്ടിയത്‌. നഴ്‌സുമാരുടെ സമരം ഇന്നലെ 21 ദിവസം പിന്നിട്ടു. നിലവില്‍ ആശുപത്രി ഒ.പി. ബ്ലോക്കിന്‌ മുന്നില്‍ നിന്ന്‌ സമരം നടത്തുന്ന നഴ്‌സുമാരെ അവിടെനിന്ന്‌ മാറ്റാനുളള പോലീസിന്റെ ശ്രമം സംഘര്‍ഷത്തിന്‌ ഇടയാക്കി. സമരം ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം സമരവേദി മാറ്റാമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ യാതൊരു അടിസ്‌ഥാന സൗകര്യവും ഒരുക്കാതെ സമരവേദി മാറ്റാനുളള നീക്കത്തെ നഴ്‌സുമാരും സമരസഹായസമിതി പ്രവര്‍ത്തകരും ചെറുത്തതോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌. പോലീസ്‌ ലാത്തി വീശി. സമരം ചെയ്യുന്ന നഴ്‌സുമാരില്‍പ്പെട്ട കറുകപ്പിളളി സ്വദേശി ലിന്‍സി ജോര്‍ജ്‌ (24)ന്‌ പരുക്കേറ്റു. ഒടുവില്‍ പോലീസ്‌ പിന്‍മാറിയതോടെ സമരം പഴയരീതിയില്‍ തുടരുകയും ചെയ്‌തു.

No comments:

Post a Comment