News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 3 February 2012

മണീട് പള്ളിയില്‍ പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും ഒരുക്കങ്ങളായി

പിറവം: മലങ്കര സഭയിലെ പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി. പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍, കുടുംബ യൂണിറ്റുകള്‍ തുടങ്ങിയ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും ഇതോടൊപ്പം നടക്കും. ഓമല്ലൂര്‍ ബാവയെന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവ 1931 മാര്‍ച്ചിലാണ് മലങ്കരയിലെത്തിയത്. അടുത്ത വര്‍ഷം ഫിബ്രവരി 13ന് ബാവ കാലം ചെയ്തു. കാലംചെയ്തതിന്റെ നാല്പതാം ദിവസം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മണീടില്‍നിന്നും ഏഴംഗ സംഘം കാല്‍നടയായി സഞ്ചരിച്ച് മഞ്ഞനിക്കരയിലെത്തിയിരുന്നു. അന്നത്തെ ആ കാല്‍നടയാത്രയുടെ പിന്തുടര്‍ച്ചയാണ് മഞ്ഞനിക്കര തീര്‍ഥയാത്ര. കാലം ചെയ്ത ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച മണീട് സെന്റ് കുര്യാക്കോസ് പള്ളിയെ പാത്രിയാര്‍ക്കീസ് ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഫിബ്രവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇവിടെ പ്രധാന പെരുന്നാള്‍. പെരുന്നാളിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് വികാരി സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തും. വൈകീട്ട് ഏഴിന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികയോഗത്തില്‍ സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പയെ അനുമോദിക്കും. ഫിബ്രവരി അഞ്ചിന് രാവിലെ കുര്‍ബാന. 10.30ന് നെയ്യപ്പ നേര്‍ച്ച എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കുടുംബ സംഗമ റാലി രാത്രി എട്ടിന് കൊല്ലം കലാസംഘത്തിന്റെ നാടകം അസുരഗോളങ്ങള്‍ എന്നിവയുണ്ട്. ആറിന് രാവിലെ എട്ടിന് കുര്‍ബാനയും വൈകീട്ട് ഏഴിന് പ്രദക്ഷിണവും. പ്രധാന പെരുന്നാളായ ഏഴിന് രാവിലെ 8.30ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കും. ഉച്ചയ്ക്ക് 1.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പള്ളിയിലെത്തുന്ന കാല്‍നട തീര്‍ഥാടകര്‍ക്ക് സ്വീകരണം. തുടര്‍ന്ന് 2.45 ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണവും മഞ്ഞനിക്കര തീര്‍ഥയാത്രയും പ്രയാണവും ഡോ. മാത്യൂസ്മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പതാക ആശീര്‍വദിച്ച് നല്‍കി തീര്‍ഥാടകരെ യാത്രയാക്കും.

No comments:

Post a Comment