ന്യൂഡല്‍ഹി: റാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ഉടുപ്പ് വലിച്ചു കീറിയ വൈസ് പ്രിന്‍സിപ്പല്‍ നിര്‍മലാ സിംഗിനെ ചുമതലയില്‍നിന്നു നീക്കി. ഇതോടെ വിദ്യാര്‍ഥികള്‍ ഒരാഴ്‌ചയായി നടത്തി വന്ന സമരം ഉപാധികളുടെ അടിസ്‌ഥാനത്തില്‍ പിന്‍വലിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതി, ആരോഗ്യ മന്ത്രാലയത്തിന് ഇന്നലെ റിപ്പോര്‍ട്ട് കൈമാറി. ഉടുപ്പില്‍ കറ പുരണ്ടതിന്റെ പേരില്‍ കോട്ടയം സ്വദേശിനിയായ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ ഉടുപ്പാണ് പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പല്‍ നിര്‍മല സിംഗ് വലിച്ചു കീറുകയും അധിക്ഷേപിക്കുകയും ചെയ്‌തത്
No comments:
Post a Comment