News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 27 November 2011

മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടിവരും - ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍

മാമാലശ്ശേരി -മെത്രാന്‍ കക്ഷി ആക്രമണത്തില്‍ പ്രതിഷേധിച്ചു.



മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു
മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടിവരും - ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍
മാമാലശ്ശേരി: മാര്‍ മീഖായേല്‍ യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളെ മെത്രാന്‍കക്ഷികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു യാക്കോബായ വിശ്വാസികള്‍ ഇന്ന് പള്ളിയുടെ മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തു.മാമാലശ്ശേരി പള്ളിയുടെ നീര്‍കുഴി ചാപ്പലില്‍ മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകളെ വാഹനം ഉള്‍പ്പടെ പിടിച്ചു കൊടുത്തിട്ടും ഒരു പെറ്റീ കേസ് പോലും എടുക്കുവാന്‍ തയാറാവാതിരുന്ന പോലിസ്, ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ദയനീയ കാഴ്ചയാണ് മാമാലശ്ശേരിയില്‍ കാണുന്നത് എന്ന് വികാരി ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച യാക്കോബായ വിശ്വസികളെ അറസ്റ്റു ചെയ്തു പുറത്തു നിന്നുള്ള മെത്രാന്‍ കക്ഷി വൈദീകന് കുര്‍ബ്ബാന ചൊല്ലുവാന്‍ അവസരം ഉണ്ടാക്കി കൊടുത്തു.പോലീസ് നീതി പൂര്‍വ്വമായ നടപടിയെടുക്കുവാന്‍ തയാറായില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ,പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടി വരുമെന്നും ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു.ബിജു വര്‍ഗീസ്‌,തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ പള്ളിയില്‍ വന്ന മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തിയിരുന്നു.പള്ളിയിലും പരിസരത്തും ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭാ വിശ്വാസികളായ പട്ടരുമഠടത്തില്‍ അലക്സ് ,ചെമ്മനയില്‍ അജിത്‌ എന്നിവരെ കോതമംഗലം മാര്‍ ബസേലിയോസ് ഹോസ്പ്പിറ്റലിലേയ്ക്കു മാറ്റി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ പോലിസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി സഭ രംഗത്ത് വരുമെന്ന് സഭാ സെക്രട്ടറി തമ്പ് ജോര്‍ജ് തുകലന്‍ പറഞ്ഞു.

No comments:

Post a Comment