News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 12 November 2011

പിറവം ഉപതെരഞ്ഞെടുപ്പ്‌: മതത്തിനും രാഷ്‌ട്രീയത്തിനും പ്രയോജനപ്പെടുന്നവരെ വിജയിപ്പിക്കാന്‍ യാക്കോബായ സഭ

പുത്തന്‍കുരിശ്‌: പിറവം ഉപതെരഞ്ഞെടുപ്പില്‍ മതത്തിനും രാഷ്‌ട്രീയത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കണമെന്നു യാക്കോബായ സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം. യാക്കോബായ സുറിയാനി സഭയ്‌ക്ക് രാഷ്‌ട്രീയമായ നിലപാടുകളോ താല്‍പര്യങ്ങളോ ഇല്ല. സഭയുടെ ഔദ്യോഗിക നിലപാട്‌ ഇതാണ്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സഭ എന്നും നിലനിര്‍ത്തിപ്പോരുന്ന സമദൂരനിലപാട്‌ സഭ തുടരുമെന്നും യോഗം വ്യക്‌തമാക്കി. സഭാംഗമായിരുന്ന മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ ജനുവരി മൂന്നിനു നടത്താന്‍ തീരുമാനിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. മാനേജിംഗ്‌ കമ്മിറ്റി യോഗത്തില്‍ എല്ലാ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും പങ്കെടുത്തു

No comments:

Post a Comment