എം.ജെ.ജേക്കബ് മെത്രാന് കക്ഷിക്കാരന് അല്ല, നല്ല ഒന്നാന്തരം യാക്കോബായക്കാരന് ആണ്. വടകര പള്ളി ഇടവകാംഗം. കഴിഞ്ഞ ഇലക്ഷന് മുന്‍പ് എം ജെ ജേക്കബ് കോട്ടയം കാതോലിക്കയെ ചെന്ന് കണ്ടിട്ടില്ല. ശ്രേഷ്ഠ ബാവയെ ചെന്ന് കണ്ടു അനുഗ്രഹം മേടിച്ചിരുന്നു. എം ജെ ജേക്കബിനെ എന്നെങ്കിലും ദേവലോകം അരമനയിലോ മെത്രാന് കക്ഷികളുടെ താവളത്തിലോ ആരെങ്കിലും കണ്ടിട്ടുണ്ടോ? എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം ആണ് മെത്രാന് കക്ഷികള്‍ക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് മെത്രാന് കക്ഷികളുടെ വെബ് സൈറ്റില്‍ എം ജെ ജേക്കബിന്റെ ഫോട്ടോ ഇട്ടതു, അദ്ദേഹം തന്നെ പറഞ്ഞു മാറ്റിച്ചത് മെത്രാന് കക്ഷികള്‍ മറക്കണ്ട. മെത്രാന് കക്ഷികളുടെ വെബ് സൈറ്റില്‍ ചിത്രം വന്നത് കൊണ്ട് മാത്രം തോല്‍ക്കേണ്ടി വന്ന ജെയ്സണ്‍ ജൊസഫ് ഇപ്പോള്‍ ഇവറ്റകളെ കണ്ടാല്‍ ഇപ്പോള്‍ ഓടി മാറുകയാണ്. അനൂപ് ജേക്കബ് ജയിച്ചാലും,എം ജെ ജേക്കബ് ജയിച്ചാലും യാക്കോബായ സഭയ്ക്ക് തന്നെ നേട്ടം. കമാണ്ടര്‍ ടി. എം. ജേക്കബിന്റെ മകനോട് സ്വഭാവികമായും അല്‍പ്പം സ്നേഹം കൂടുതല്‍ യാക്കോബായക്കാരന് കാണിച്ചാല്‍, മെത്രാന് കക്ഷികളെ നിങ്ങള്‍ തെറ്റിദ്ധരിക്കണ്ട. പിറവത്ത് രണ്ടു യാക്കോബായക്കാര്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ മെത്രാന് കക്ഷികളെ നിങ്ങള്‍ക്കെന്തു കാര്യം. പൂച്ചയ്ക്കെന്ത പൊന്നുരുക്കുന്നിടത്ത് കാര്യം. എം. ജെ. ജേക്കബ് ശ്രേഷ്ഠ ബാവായുടെ അനുഗ്രഹം വാങ്ങിക്കുന്ന ചിത്രത്തിനായി മെത്രാന് കക്ഷികള്‍ കാത്തിരുന്നു കൊള്‍ക
No comments:
Post a Comment