കൊച്ചി: ഭരണാധികാരി എങ്ങനെയായിരിക്കണമെന്നതിന് പുതിയ സാമാജികര്‍ക്കുള്ള മാതൃകയാണ് പരേതനായ മന്ത്രി ടി.എം. ജേക്കബ്ബെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. പ്രഗല്‍ഭനായ പാര്‍ലമെന്‍േററിയന്‍, അനിതരസാധാരണ കഴിവുള്ള മന്ത്രി, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തന്‍േറടമുള്ള വ്യക്തി എന്നീ നിലകളിലാണ് ടി.എം. ജേക്കബ് വ്യത്യസ്തനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എറണാകുളം മഹാരാജാസ് കോളേജ് ഹാളില്‍ യു.ഡി.എഫ്. സംഘടിപ്പിച്ച ടി.എം. ജേക്കബ് അനുസ്മരണ സര്‍വകക്ഷി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള അപൂര്‍വം മന്ത്രിമാരില്‍ ഒരാളാണ് ടി.എം. ജേക്കബ്. എന്നാല്‍, വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ തളരാതെ തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം. ദീര്‍ഘദര്‍ശനത്തോടെ വരുംതലമുറയെ മുന്നില്‍ കണ്ടുകൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഇത്തരം തീരുമാനങ്ങളെടുത്തതിന് നിശിതമായ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇന്ന് മറ്റൊരു പേരിലാണെങ്കിലും നടപ്പാക്കിയിരിക്കുകയാണ് - വയലാര്‍ രവി പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ്, തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്‍േറഷന്‍ എന്നിവരും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍, മുണ്ടക്കയം സദാശിവന്‍, എന്‍. വേണുഗോപാല്‍, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, കെ.എം. അബ്ദുള്‍ മജീദ്, ആലുങ്കല്‍ ദേവസ്സി, സി. മോഹന്‍ പിള്ള, എം.എം. ഫ്രാന്‍സിസ്, ഷിബു തെക്കുപുറം, കെ. റജികുമാര്‍, കെ.ജി. പുരുഷോത്തമന്‍, വി.പി. ജോര്‍ജ്, ഏലിയാസ് മങ്കിടി, സിമി റോസ്‌ബെല്‍ ജോണ്‍, എം. ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു

No comments:
Post a Comment