News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 11 November 2011

വിദേശ പിതാക്കന്മാരെ രഹസ്യമായി അംഗീകരിക്കുന്നു..പരസ്യമായി ചീത്ത വിളിക്കുന്നു

വിദേശ പിതാക്കന്മ്മാര്‍ ജീവനോടെ ഇരിക്കുമ്പോള്‍ അവരെ അന്ഗീകരിക്കാനും അവര്‍ ഭാരതത്തില്‍ വരുന്നതിനെ അപ്പീല്‍ കൊടുത്തു തടയുവാനും നോക്കുന്ന മെത്രാന്‍ കക്ഷിക്കാര്‍ ..അവര്‍ കാലം ചെയ്തു കഴിയുമ്പോള്‍ അവരുടെ തിരു ശേഷിപ്പുകള്‍ക്കായി...സാമ്പത്തികം ഉള്ള പള്ളികള്‍ നോക്കി..(കോതമംഗലം പള്ളി ഉദാഹരണം )..കേസ് കൊടുത്തു ഭണ്ടാരം കൊള്ള ചെയ്യാന്‍ നടക്കുന്ന കോട്ടയം കാതോലിക്കയെയും കൂട്ടരും കൊള്ള സംഘം എന്നല്ലാതെ വേറെ എന്ത് പറയാന്‍ ..ഇവര്‍ ഇപ്പോളും വിദേശ പിതാക്കന്മാരെ രഹസ്യമായി അംഗീകരിക്കുന്നു..പരസ്യമായി ചീത്ത വിളിക്കുന്നു...എന്തൊരു വിരോധാഭാസം ..
മര്‍ത്ത മറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളി
& മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രം,
തേവലക്കര എന്നൊന്ന് സെര്‍ച്ച്‌ ചെയ്താല്‍ ആ പള്ളിയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ വായിച്ചു നോക്കു.. ഇന്നും അവര്‍ ഇറാക്കില്‍ നിന്ന് വന്ന അന്ത്യോകന്‍ പിതാവിനെ അംഗീകരിക്കുന്നു

പരിശുദ്ധ മാര്‍ ആബോ തിരുമേനി ഇന്ന് ഭൂപടത്തില്‍ കാണുന്ന ഇറാഖിലെ നിനവേ എന്ന സ്ഥലത്തുനിന്നും കൊല്ലത്തെത്തിയ ബിഷപ്പായിരുന്നു (Ref: Travancore State Manual, Page 244), (കടമറ്റം പള്ളിയുടെ മദ്ബഹായില്‍ സ്ഥാപിച്ചിട്ടുള്ള പേര്‍ഷ്യന്‍ കുരിശ്ശ്).
സുവിശേഷ ഘോഷണാര്‍ത്ഥം കടമറ്റത്തെത്തിയ പരിശുദ്ധ തിരുമേനി യാത്രാക്ഷീണത്താല്‍ അടുത്തുകണ്ട ഭവനത്തില്‍ കയറി ഭക്ഷണം ചോദിച്ചു. പാലിയൂര്‍ പകലോമറ്റം നമ്പൂതിരി കുടുംബത്തിലെ വിധവയായ സ്ത്രീയും അവരുടെ ഏകമകനും മാത്രമുള്ള സാധുകുടുംബത്തില്‍ അഥിതി സല്‍ക്കാരത്തിനുള്ളവകയൊന്നുമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ തിരുമേനി ഇപ്രകാരം കല്പിച്ചു. “ഉന്നതന്‍റെ മൃഷ്ടാന്ന ഭോജനത്തെക്കാള്‍ മനഃശുദ്ധിയോടെ കൊടുക്കുന്ന ദരിദ്രന്‍റെ ഉള്ളതില്‍ പങ്കാണുത്തമം” ഇതുകേട്ട് മൂന്ന് പാത്രങ്ങളിലും ഭക്ഷണം വിളമ്പിയ സാധുസ്ത്രീ പാത്രങ്ങളും കലവും നിറയുന്നതുകണ്ട് പരിഭ്രമിച്ചു. അവര്‍ നില്ക്കുന്നത് ഒരു സാധാരണ മനുഷ്യന്‍റെ മുമ്പിലല്ലെന്നും ഒരു പരിശുദ്ധനാണദ്ദേഹമെന്നും മനസ്സിലാക്കി. അതിനെത്തുടര്‍ന്ന് ഈ സ്ത്രീയുടെ ഏകപുത്രന്‍ മാര്‍ ആബോയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ശിഷ്യസമ്പത്താണ് പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന കടമറ്റത്ത് കത്തനാര്‍.

No comments:

Post a Comment