News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 13 November 2011

കോലഞ്ചേരി സഭാ തര്‍ക്കത്തോടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക്‌ ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങള്‍ മാര്‍ച്ച്‌ നടത്തിയതും തള്ളിക്കയറി അധിക്ഷേപിച്ച്‌ മുദ്രാവാക്യം മുഴക്കിയതും ഉമ്മന്‍ചാണ്ടിയെ വിഷമിപ്പിച്ചിരുന്നു

കോലഞ്ചേരിയില്‍ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഓര്‍ത്തഡോക്‌സ് നേതൃത്വം തങ്ങളുടെ സഭാംഗമാണെങ്കിലും മുഖ്യമന്ത്രി സഹായിച്ചില്ലെന്നും പരിതപിക്കുന്നു. പിറവം മണ്ഡലത്തില്‍ ബഹുഭൂരിപക്ഷം യാക്കോബായക്കാരായതിനാല്‍ അവര്‍ക്കെതിരായ നീക്കത്തിനില്ലെന്ന സൂചനയാണ്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചനും കഴിഞ്ഞദിവസം നല്‍കിയത്‌.

അനൂപ്‌ ജേക്കബ്‌ യാക്കോബായ സഭാംഗമാണ്‌. ഇത്തവണയും എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാകുമെന്നു കരുതുന്ന എം.ജെ. ജേക്കബ്‌ തങ്ങളുടെ സഭക്കാരനാണെന്ന്‌ ഇരുസഭാ നേതൃത്വവും അവകാശപ്പെടുന്നു. എം.ജെ. ജേക്കബ്‌ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനാണെന്ന്‌ പ്രചരിപ്പിക്കുന്നത്‌ യു.ഡി.എഫും. അതുവഴി യാക്കോബായ പിന്തുണ അനൂപിനു കിട്ടുമത്രേ.

എം.ജെ. ജേക്കബ്‌ ഓര്‍ത്തഡോക്‌സുകാരനാണെന്നു പറയാന്‍ എല്‍.ഡി.എഫ്‌. നേതൃത്വത്തിനു താല്‍പര്യമില്ല. എം.ജെ. ജേക്കബ്‌ ഇത്തവണ മത്സരിക്കാനിടയില്ലെന്നും കേള്‍ക്കുന്നു. അങ്ങനെ വന്നാല്‍ പകരം യാക്കോബായ സഭയില്‍ നിന്നുള്ളയാളെ സ്‌ഥാനാര്‍ഥിയാക്കാന്‍ സി.പി.എം. ശ്രമിക്കുന്നുണ്ട്‌.

യാക്കോബായ സഭാ സെക്രട്ടറിയും പിറവം മണ്ഡലംകാരനുമായ തമ്പു ജോര്‍ജ്‌ തുകലന്റെ പേരാണ്‌ സജീവ പരിഗണനയിലുള്ളത്‌. എം. ജെ ജേക്കബിനേക്കാള്‍ അനൂപിന്‌ ശക്‌തനായ എതിരാളിയാവും തമ്പുവെന്നാണ്‌ എല്‍.ഡി.എഫ്‌. ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദീര്‍ഘകാലം സഭാ സെക്രട്ടറിയെന്ന നിലയിലും കുടുംബപരമായും മണ്ഡലത്തില്‍ നല്ല സ്വാധീനം ഇദ്ദേഹത്തിനുണ്ട്‌. സ്‌ഥാനാര്‍ഥിയായാല്‍ സഭാ സെക്രട്ടറി സ്‌ഥാനം രാജിവയ്‌ക്കേണ്ടിവരും.

തങ്ങളുടെ ഇടവകാംഗമായ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കുമ്പോഴും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യു.ഡി.എഫ്‌. അനുഭാവികളാണ്‌.

കോലഞ്ചേരി സഭാ തര്‍ക്കത്തോടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക്‌ ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങള്‍ മാര്‍ച്ച്‌ നടത്തിയതും തള്ളിക്കയറി അധിക്ഷേപിച്ച്‌ മുദ്രാവാക്യം മുഴക്കിയതും ഉമ്മന്‍ചാണ്ടിയെ വിഷമിപ്പിച്ചിരുന്നു.

അതിനുശേഷം പുതുപ്പള്ളി പള്ളിയില്‍ ഞായറാഴ്‌ച ആരാധനയ്‌ക്ക് അദ്ദേഹം ചെന്നിട്ടുമില്ല. എന്നാല്‍ ഔദ്യോഗിക തിരക്കുമൂലമാണ്‌ പതിവു തെറ്റിക്കേണ്ടിവന്നതെന്നാണ്‌ വിശദീകരണം

No comments:

Post a Comment