പിറവം: പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ചടങ്ങുകള്‍ക്കിടെ മണീട് നെച്ചൂര്‍ നീര്‍ക്കുഴി ചാപ്പലില്‍ സംഘര്‍ഷം. ആയുധങ്ങളുമായി എത്തിയതെന്ന് പറയുന്ന കാര്‍ ഒരു വിഭാഗം തല്ലിത്തകര്‍ത്തു. വിവരമറിഞ്ഞ് പിറവം സി.ഐ. ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പള്ളിയില്‍ എത്തിയിട്ടുണ്ട്.
മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയുടെ കീഴിലുള്ളതാണ് നീര്‍ക്കുഴി ചാപ്പല്‍. മാമ്മലശ്ശേരി പള്ളിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ പള്ളിയുടെ ചാപ്പലിലേക്കും വ്യാപിച്ചതാണെന്ന് പോലീസ് പറഞ്ഞു. ചാപ്പലില്‍ ബുധനാഴ്ച വൈകീട്ടാണ് പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചത്.
ബുധനാഴ്ച വൈകീട്ട് ചാപ്പലില്‍ വികാരിമാരായ ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് വെമ്പനാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍സന്ധ്യാപ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് ചാപ്പലിന്റെ മുറ്റത്ത് വണ്ടി തല്ലിത്തകര്‍ത്തത്. വാനില്‍ എത്തിയ വികാരിയുടെ മകനടക്കമുള്ളവര്‍ പള്ളിയകത്തേക്ക് ഓടിക്കയറി. ഈ സമയം രണ്ടോ മൂന്നോ പോലീസുകാരേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. വിരവമറിഞ്ഞ യാക്കോബായ വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ പള്ളിമുറ്റത്ത് തടിച്ചുകൂടി.
ഓര്‍ത്തഡോക്‌സ് പക്ഷക്കാരായ വൈദികരും ഏതാനും വിശ്വാസികളും പള്ളിയകത്ത് അഭയം പ്രാപിച്ചിരിക്കുകയാണ്.
യാക്കോബായ സഭാ സെക്രട്ടറി തംബു ജോര്‍ജ് തുകലന്‍ ചാപ്പലിലെത്തി. ആയുധങ്ങളുമായെത്തിയവരെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ പക്ഷം ചാപ്പലിന്റെ പരിസരത്ത് നിലയുറപ്പിച്ചു. പോലീസ് ഇരുകൂട്ടരുമായും ചര്‍ച്ച നടത്തിയെങ്കിലും രാത്രി വൈകിയും വിശ്വാസികള്‍ പിരിഞ്ഞിട്ടില്ല.

No comments:
Post a Comment