മഞ്ഞനിക്കര: കോലഞ്ചേരി പള്ളി പരിസരത്ത് യാക്കോബായ സഭയുടെ ആളുകളേയും വാഹനങ്ങളേയുംമറ്റും ആക്രമിച്ച് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി തുമ്പമണ്‍ ഭദ്രാസന കമ്മിറ്റി പ്രതിഷേധിച്ചു. കോലഞ്ചേരി പളളിയിലും മറ്റു പള്ളികളിലും ജനഹിത പരിശോധന നടത്തി ഭൂരിപക്ഷത്തിന് ആരാധനയ്‌ക്കായി വിട്ടുകൊടുക്കണം. കുത്സിത മാര്‍ഗത്തിലൂടെ ദേവാലയങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കാനും അതിനു സാധിക്കാതെവരുമ്പോള്‍ പൂട്ടിക്കാനും ശ്രമിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച് സമൂഹത്തിന് മാതൃക കാട്ടാന്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ഫാ. ബെന്‍സി മാത്യുവിന്റെ അധ്യക്ഷതയില്‍ വൈദിക ഭദ്രാസന സെക്രട്ടറി ഫാ. ഡേവിസ് പി. തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് വറുഗീസ്, ഫാ. യോഹന്നാന്‍ വാക്കയില്‍, ഫാ. റോയി ചാക്കോ, സമിതി ഭദ്രാസന സെക്രട്ടറി ജോസ് പനച്ചയ്‌ക്കല്‍, വിപിന്‍ ജോണ്‍ കുറിയാക്കോസ്, രാജന്‍ ജോര്‍ജ്, ഷിബു വള്ളിക്കോട്, എന്‍.എം. വര്‍ഗീസ്, ജോയി കെ. ഡാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:
Post a Comment