News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 3 November 2011

ജേക്കബിന്റെ വിയോഗം: പിറവത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ചര്‍ച്ചകള്‍ സജീവം

പിറവം: ടി.എം. ജേക്കബിന്റെ വിയോഗത്തെ തുടര്‍ന്ന്‌ പുതിയ ജനപ്രതിനിധിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്‌ പിറവത്ത്‌ ചര്‍ച്ചകള്‍ സജീവം. 1997 മുതല്‍ 34 വര്‍ഷക്കാലം പിറവത്തിന്റെയും, പിറവം മണ്ഡലത്തിന്റെയും വികസനത്തിന്‌ ഏറെ ശ്രദ്ധപതിപ്പിച്ചിരുന്ന ജേക്കബിന്റെ അകാല നിര്യാണം മണ്ഡലത്തിലെ വികസന സ്വപ്‌നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.



സര്‍ക്കാരിന്റെ നൂറ്‌ ദിന കര്‍മ്മപരിപാടികളില്‍ ഒട്ടേറെ വികസന പദ്ധതികളാണ്‌ ജേക്കബ്‌ ഈ മണ്ഡലത്തില്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. എടയ്‌ക്കാട്ടുവയലിനെയും, വെളളൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുകര പാലം, പിറവം കളമ്പൂരില്‍ തൂക്ക്‌ പാലം, കൂത്താട്ടുകുളം കെ.എസ്‌.ആര്‍.ടി.സി. സബ്‌ ഡിപ്പോയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍, എറണാകുളം-ശബരിമല നാലുവരിപാതയുടെ പിറവം ഇലഞ്ഞി വഴിയുളളതിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചതിന്റെ തുടര്‍ നടപടികള്‍, ഇതിലെല്ലാമുപരി പിറവം ജനതയുടെ ചിരകാലാഭിലാഷമായ പിറവം താലൂക്ക്‌ എന്ന സ്വപ്‌നം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ്‌ ഇനി പൂര്‍ത്തീകരിക്കാനുളളത്‌.

No comments:

Post a Comment