News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 2 November 2011

ടി.എം. ജേക്കബിന് കോതമംഗലത്തിന്റെ അശ്രുപൂജ

കോതമംഗലം: കോതമംഗലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് ടി.എം. ജേക്കബായിരുന്നുവെന്ന് ടി.യു. കുരുവിള എം.എല്‍.എ. അഭിപ്രായപ്പെട്ടു. കോതമംഗലം പൗരാവലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി.എം. ജേക്കബ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘവീക്ഷണത്തോടെ നടത്തിയ ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ കോതമംഗലത്തിന്റെ വികസനത്തിന് ദിശാബോധം ഉണ്ടാക്കിയെന്നും കരുവിള പറഞ്ഞു.

സമ്മേളനത്തില്‍ യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി. ഉതുപ്പാന്‍, നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു, പി.ആര്‍. ഗംഗാധരന്‍, എം.എസ്. ജോര്‍ജ്, അഡ്വ. കെ.ഐ. ജേക്കബ്. എ.ജി. ജോര്‍ജ്, ഷിബു തെക്കുംപുറം, ഉഷ ഡാവു, കെന്നഡി പീറ്റര്‍, പി.കെ. മൊയ്തു, ബാബു പോള്‍, പി.കെ. ബാബു, കെ.എ. കുര്യാക്കോസ്, എം.വി. ജോണി, സി.ജെ. ആന്റണി, പ്രൊഫ. ബേബി എം. വര്‍ഗീസ്, പ്രമീള സണ്ണി, ബേബി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം. ജേക്കബിനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ 11 വരെ നഗരത്തില്‍ കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താലാചരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി വൈകീട്ട് നാലിന് നഗരത്തില്‍ നടത്തിയ മൗനജാഥയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖരും വ്യാപാരി സംഘടനാ അംഗങ്ങളും പൊതുജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

No comments:

Post a Comment