News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 2 November 2011

പരുമല തിരുമേനിയുടെ പെരുന്നാള്‍ ദിനത്തില്‍ സഭയുടെ പ്രിയപ്പെട്ട മകന് യാത്രാമൊഴി

കൂത്താട്ടുകുളം: പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ദിനത്തില്‍ സഭയുടെ പ്രിയപ്പെട്ട മകന് വിശ്വാസിസമൂഹം യാത്രാമൊഴിയേകി. മന്ത്രി ടി.എം. ജേക്കബിന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയാണ് ദിവസത്തിന്റെ പ്രാധാന്യം സ്മരിച്ച് വൈദികസംഘം ഒന്നാകെ ചടങ്ങിനെത്തിയ കാര്യം വിശദമാക്കിയത്. സഭയുടെ എല്ലാ കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന ടി.എം. ജേക്കബിന്റെ അന്ത്യയാത്രാ ചടങ്ങുകളില്‍ സഭാ വിശ്വാസികള്‍ ഐക്യത്തോടെ പങ്കാളികളായി.

താണിക്കുന്നേല്‍ തറവാട്ടില്‍ നടന്ന ശുശ്രൂഷകളില്‍ മെത്രാപ്പോലീത്തമാരും കോറെപ്പിസ്‌കോപ്പമാരും വൈദികരും പങ്കെടുത്തു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, യുഹാനോന്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ നേതൃത്വം നല്‍കി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ജോണ്‍ എബ്രഹാം കോനാട്ട് എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

ആട്ടിന്‍കുന്ന് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, അബ്ദുറബ്, എ.പി. അനില്‍കുമാര്‍, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, കെ.ബി. ഗണേഷ്‌കുമാര്‍,അടൂര്‍ പ്രകാശ്, ജയലക്ഷ്മി, കെ. ബാബു എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

No comments:

Post a Comment